TRENDING:

Pubg Addict | പബ്ജി അഡിക്റ്റായ 14കാരന്‍ അമ്മയേയും സഹോദരങ്ങളെയും വെടിവെച്ചു കൊന്നു

Last Updated:

പബ്ജി ഗെയിമിന്റെ സ്വാധീനത്തിലാണ് ഉമ്മയെയും സഹോദരങ്ങളെയും കൊലപ്പെടുത്തിയതെന്ന് പയ്യന്‍ സമ്മതിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലാഹോര്‍: പബ്ജിക്ക് അടിമയായ (pubg addict) 14കാരന്‍ കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളെയും വെടിവെച്ച് കൊന്നു. അമ്മ, രണ്ട് സഹോദരിമാര്‍, സഹോദരന്‍ എന്നിവരെയാണ് 14കാരന്‍ കൊലപ്പെടുത്തിയത്. ലാഹോറിലെ (Lahore) കാന്‍ഹ പ്രദേശത്താണ് സംഭവം.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

ആരോഗ്യപ്രവര്‍ത്തകയായ നാഹിദ് മുബാറക് (45), മകന്‍ തൈമൂര്‍(22), പെണ്‍മക്കളായ മഹ്ന്‌നൂര്‍ (17), ജന്നത് ഫാത്തിമ (8) എന്നിവരാണ് കൊല്ലപ്പെട്ടത്. ഓണ്‍ലൈന്‍ ഗെയിമായ പബ്ജിയുടെ സ്വാധീനമാണ് 14കാരന്‍ കുടുംബത്തെ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ആഴ്ചയാണ് ഇവരെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 14കാരനായ മകനെയാണ് ജീവനോടെ കണ്ടത്. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പബ്ജി ഗെയിമിന്റെ സ്വാധീനത്തിലാണ് ഉമ്മയെയും സഹോദരങ്ങളെയും കൊലപ്പെടുത്തിയതെന്ന് പയ്യന്‍ സമ്മതിച്ചു.

കുട്ടിക്ക് മറ്റ് മാനസിക പ്രശ്നങ്ങളുണ്ടെന്നും മണിക്കൂറുകളോളം ഗെയിം കളിക്കുന്ന സ്വഭാവമുണ്ടെന്നും പൊലീസ് പറഞ്ഞു. ഗെയിം കളിക്കുന്നതുമായി ബന്ധപ്പെട്ട് ഉമ്മയുമായി കുട്ടി വഴക്കിട്ടിരുന്നു. തുടര്‍ന്ന് ഉമ്മയുടെ പിസ്റ്റളെടുത്ത് വെടിവെച്ച് ഉമ്മയെ കൊലപ്പെടുത്തിയ ശേഷം ഉറങ്ങിക്കിടക്കുന്ന സഹോദരങ്ങള്‍ക്കെതിരെയും നിറയൊഴിച്ചു.

advertisement

പിറ്റേദിവസം രാവിലെ ഉമ്മയും സഹോദരങ്ങളും കൊല്ലപ്പെട്ട് കിടക്കുകയാണെന്ന് അയല്‍ക്കാരെ വിവരമറിയിച്ചു. താന്‍ മുകളിലത്തെ നിലയിലായിരുന്നെന്നും ഒന്നുമറിഞ്ഞില്ലെന്നും പയ്യന്‍ പൊലീസിന് മൊഴി നല്‍കി. കുടുംബത്തിന്റെ സുരക്ഷക്കായാണ് നാഹിദ് തോക്കിന് ലൈസന്‍സ് എടുത്തത്.

Arrest |'ഭായ്' എന്ന് വിളിക്കാതെ പേര് വിളിച്ചതിന് 20കാരന് ക്രൂര മര്‍ദനം; നിലത്ത് ബിസ്‌കറ്റ് ഇട്ടുകൊടുത്ത് തീറ്റിച്ചു

പൂനെ: പേരിനൊപ്പം 'ഭായ്' എന്ന് ചേര്‍ത്ത് വിളിക്കാതിരുന്നതിന് 20 വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് യുവാവും സംഘവും. കൂട്ടമായി മര്‍ദ്ദിച്ചതിന് പിന്നാലെ ബിസ്‌കറ്റ് നിലത്ത് ഇട്ടുകൊടുത്ത് നിര്‍ബന്ധപൂര്‍വ്വം കഴിപ്പിക്കുകയും ചെയ്തു.

advertisement

സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. പൂനെ ജില്ലയിലെ ചിന്‍ച്വാദിലാണ് സംഭവം.

പ്രതികളിലൊരാളെ പേര് വിളിച്ചതിനെ പ്രകോപിതനായാണ് 20കാരനെ മര്‍ദ്ദിച്ചത്. ഭായ് എന്ന് കൂട്ടി വിളിക്കാത്തതാണ് പ്രതിയെ ചൊടിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. 20 കാരനെ പ്രതികളിലൊരാള്‍ ബെല്‍റ്റുകൊണ്ട് അടിക്കുന്നതും മറ്റുള്ളവര്‍ അതിനൊപ്പം ചേരുന്നതുമായി വീഡിയോ പുറത്തുവന്നിട്ടുണ്ട്. മര്‍ദ്ദിക്കുന്നതോടൊപ്പം ഇവര്‍ ബിസ്‌കറ്റ് നിലത്തേക്ക് വലിച്ചെറിയുകയും അത് നിലത്തുനിന്നെടുത്ത് കഴിക്കാന്‍ യുവാവിനെ നിര്‍ബന്ധിക്കുകയും ചെയ്യുന്നുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ചൊവ്വാഴ്ചയാണ് ക്രൂരമായ സംഭവം നടന്നത്. വീഡിയോ പ്രചരിച്ചതോടെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പ്രായപൂര്‍ത്തിയാകാത്തവരുള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
Pubg Addict | പബ്ജി അഡിക്റ്റായ 14കാരന്‍ അമ്മയേയും സഹോദരങ്ങളെയും വെടിവെച്ചു കൊന്നു
Open in App
Home
Video
Impact Shorts
Web Stories