പെൺകുട്ടി തന്റെ സുഹൃത്തായ ഒരു ബന്ധുവിനോട് നടത്തിയ വെളിപ്പെടുത്തലിലൂടെയാണ് പീഡനവിവരങ്ങൾ പുറത്തറിയുന്നത്. മാതാപിതാക്കൾ വിവാഹബന്ധം വേർപെടുത്തിയതിനെത്തുടർന്ന് കുട്ടി പിതാവിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. നേരത്തെ ബന്ധുക്കളുടെ ഉപദ്രവം കാരണം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലായിരുന്ന കുട്ടിയെ, പിന്നീട് പിതാവ് ഏറ്റെടുക്കുകയായിരുന്നു. ഇതിനുശേഷമാണ് വിവിധ ഇടങ്ങളിൽ വെച്ച് പ്രതികൾ കുട്ടിയെ തുടർച്ചയായി പീഡിപ്പിച്ചത്. നാല് പ്രതികളുള്ള കേസിൽ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒളിവിൽ പോയ നാലാമത്തെ പ്രതിക്കായി അന്വേഷണം തുടരുകയാണ്. പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.
advertisement
Location :
Alappuzha,Alappuzha,Kerala
First Published :
Feb 14, 2026 10:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആലപ്പുഴയിൽ 14-കാരിക്ക് ക്രൂര പീഡനം; അച്ഛനും അടുത്ത ബന്ധുക്കളും അറസ്റ്റിൽ
