ഫെബ്രുവരി 16ന് മര്‍ദനമേറ്റ കുട്ടി ഇക്കാര്യം വിട്ടില്‍ പറയുകയോ രക്ഷിതാക്കളെ അറിയിക്കുകയോ ചെയ്തിരുന്നില്ല.എന്നാൽ ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ കുട്ടിയുടെ അമ്മയുടെ മൊബൈലില്‍ എത്തിയതോടെയാണ് രക്ഷിതാക്കള്‍ പരാതി നൽകിയത്. വിഡിയോയില്‍ ഉപദ്രവിക്കരുതെന്ന് കരഞ്ഞുപറയുന്നുണ്ട്. എന്നിട്ടും മര്‍ദനം അവസാനിപ്പിക്കുന്നില്ല. പ്രതികള്‍ ചേര്‍ന്ന് കുട്ടിയെ വിചാരണ ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്.
കാര്യങ്ങൾ ചോദിക്കുന്നതിനിടെ ഒരാൾ ആദ്യം മുഖത്ത് അടിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. പിന്നാലെ ക്രൂരമര്‍ദനം. ‘ദൈവസത്യം, കാലുപിടിക്കാം, ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. എന്നെ അടിക്കാം കൊല്ലുകയും ചെയ്യാം പക്ഷേ ഒന്നും പറഞ്ഞിട്ടില്ല’ എന്നുപറഞ്ഞ് കുട്ടി കരഞ്ഞപേക്ഷിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കുട്ടി മര്‍ദനമേറ്റ് നിലത്തു വീണിട്ടും സംഘം മര്‍ദനം അവസാനിപ്പിച്ചില്ല. തുടർന്ന് ഒരാൾ അവന്റെ പുറത്തു കയറിയിരുന്ന് മുഖത്ത് മർദിച്ചു. നിലവിളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് നേരെ ആക്രോശിക്കുന്നതിനോടൊപ്പം പ്രതികള്‍ തെറി പറയുകയും ചെയ്യുന്നുണ്ട്.
advertisement
ആക്രമണം നടത്തിയ മൂന്ന് കുട്ടികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പില്‍ ഹാജരാക്കി. ഇവരെ കെയർ ഹോമിലേക്ക് മാറ്റും. കഴിഞ്ഞവര്‍ഷം പത്താംക്ലാസ് പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം തുടര്‍പഠനത്തിന് പോകാതെ നില്‍ക്കുന്നവരാണ് എല്ലാവരും. മര്‍ദനം നടത്തിയ കുട്ടികള്‍ക്ക് ആദ്യഘട്ടത്തില്‍ കൗണ്‍സിലിങ് നല്‍കുമെന്നാണ് വിവരം.
Summary: A 16-year-old boy was brutally beaten by his peers after a trial over a remark about a female friend. The shocking case of teenage violence has emerged from Vithura, Thiruvananthapuram. The gang, on February 16, took him from his house to a banana plantation where they physically assaulted him and recorded the incident. The boy and his brother was threatened to keep silent. However, the victim’s parents filed a complaint after disturbing visuals of the assault reached their mobile phone.
