TRENDING:

ആൺസുഹൃത്തിനെ മരത്തിൽ കെട്ടിയിട്ട ശേഷം 19 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; മൂന്നുപേർ അറസ്റ്റില്‍

Last Updated:

വിദ്യാർത്ഥിനിയും ആൺസുഹൃത്തും ക്ഷേത്രത്തിന് സമീപം ഇരിക്കുകയായിരുന്നു. ഇരുവരും സംസാരിക്കുന്ന ദൃശ്യം പ്രതികള്‍ ആദ്യം ഫോണില്‍ ചിത്രീകരിച്ചു. ഇത് ചോദ്യം ചെയ്തപ്പോല്‍ ദൃശ്യം ഡീലീറ്റ് ചെയ്യാന്‍ പണം നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് നിരസരിച്ചതോടെയാണ് ആണ്‍സുഹൃത്തിനെ മരത്തില്‍ കെട്ടിയിട്ട് പ്രതികള്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോളേജ് വിദ്യാര്‍ത്ഥിനിയായ 19 കാരിയെ ആണ്‍സുഹൃത്തിന് മുന്നില്‍ വെച്ച് കൂട്ടബലത്സംഗത്തിനിരയാക്കി. ഒഡീഷയിലെ പുരി ബീച്ചിന് സമീപമായിരുന്നു സംഭവം. ശനിയാഴ്ച പെണ്‍കുട്ടിയും സുഹൃത്തും ബലിഹാര്‍ചണ്ഡി ക്ഷേത്രത്തിന് സമീപം ഇരിക്കുന്നതിനിടെയാണ് സംഭവമെന്നാണ് പൊലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും ഒരാളെ കൂടി പിടികൂടാനുണ്ടെന്നും പൊലീസ് പറഞ്ഞു.
(Representative image/PTI)
(Representative image/PTI)
advertisement

സംഭവത്തെക്കുറിച്ച് പുരി എസ് പി പ്രതീക് സിങ് പറയുന്നത് ഇങ്ങനെ- വിദ്യാർത്ഥിനിയും ആൺസുഹൃത്തും ക്ഷേത്രത്തിന് സമീപം ഇരിക്കുകയായിരുന്നു. ഇരുവരും സംസാരിക്കുന്ന ദൃശ്യം പ്രതികള്‍ ആദ്യം ഫോണില്‍ ചിത്രീകരിച്ചു. ഇത് ചോദ്യം ചെയ്തപ്പോല്‍ ദൃശ്യം ഡീലീറ്റ് ചെയ്യാന്‍ പണം നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് നിരസരിച്ചതോടെയാണ് ആണ്‍സുഹൃത്തിനെ മരത്തില്‍ കെട്ടിയിട്ട് പ്രതികള്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

തിങ്കളാഴ്ച വൈകിട്ടോടെയാണ് ഇതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. അറസ്റ്റിലായ മൂന്നുപേരും പ്രദേശവാസികളാണ്. പിടിയിലാകുമെന്നുറപ്പായതോടെ പ്രതികള്‍ വീഡിയോകള്‍ ഡിലീറ്റ് ചെയ്തതായും പൊലീസ് പറയുന്നുണ്ട്. അറസ്റ്റിലായ മൂന്നുപേരിൽ രണ്ടുപേരാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഒരാളെ ഇനിയും പിടികൂടാനുണ്ട്.

advertisement

ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെ വിമർശിച്ചുകൊണ്ട് മുതിർന്ന ബിജെഡി നേതാവും മുൻ എംഎൽഎയുമായ സഞ്ജയ് ദാസ് ബർമ്മ, പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ബലിഹർചണ്ഡി ക്ഷേത്രത്തിൽ സുരക്ഷ കർശനമാക്കണമെന്ന് ആവശ്യപ്പെട്ടു.

കഴിഞ്ഞ കുറച്ചു മാസമായി ഒഡിഷയില്‍ സ്ത്രീപീഡന കേസുകള്‍ വലിയ രീതിയിലാണ് ഉയരുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഭുവനേശ്വറിലെ ലോഡ്ജില്‍ ഒരു ഗായിക കൂട്ട ബലാത്സംഗത്തിന് ഇരയായത്. സംഗീത പരിപാടിയെ കുറിച്ച് ചര്‍ച്ച ചെയ്യാനുണ്ടെന്ന് പറഞ്ഞ് ലോഡ്ജിലേക്ക് വിളിച്ചുവരുത്തുകയും മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുകയുമായിരുന്നു.

advertisement

ഈ മാസം ആദ്യം അമ്മയുടെ സഹോദരിയുടെ വീട്ടില്‍ പോയി വരുന്ന വഴിക്ക് മറ്റൊരു പതിനാലുകാരിയും പീഡനത്തിന് ഇരയായിരുന്നു. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ കാറില്‍ ലിഫ്റ്റ് നല്‍കി കൊണ്ടുപോവുകയും പീഡിപ്പിക്കുകയുമായിരുന്നു. അഞ്ചു ദിവസത്തിന് ശേഷം 28 കാരനായ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ജൂൺ 15 ന് ഗഞ്ചം ജില്ലയിലെ ഗോപാൽപൂർ ബീച്ചിൽ മറ്റൊരു കോളേജ് വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായിരുന്നു.

Summary: Police in Odisha’s Puri district have arrested three people for the gang-rape of a 19-year-old college student near Baliharchandi temple, while a manhunt is underway to track down a fourth accused.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ആൺസുഹൃത്തിനെ മരത്തിൽ കെട്ടിയിട്ട ശേഷം 19 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; മൂന്നുപേർ അറസ്റ്റില്‍
Open in App
Home
Video
Impact Shorts
Web Stories