TRENDING:

ലഹരിമരുന്ന് നൽകി പീഡിപ്പിച്ചശേഷം 19കാരിയെ താമരശ്ശേരി ചുരത്തിൽ ഉപേക്ഷിച്ചു; അന്വേഷണം തുടങ്ങി

Last Updated:

താമരശ്ശേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ചുരത്തിലെ ഒന്‍പതാം വളവില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: താമരശ്ശേരിയില്‍ 19 കാരിയെ ലഹരിമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ചു. വ്യാഴാഴ്ച താമരശ്ശേരി ചുരത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

ബിരുദ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ചൊവ്വാഴ്ചയാണ് വീട്ടിലേക്കെന്നു പറഞ്ഞ് ഹോസ്റ്റലില്‍നിന്ന് ഇറങ്ങിയത്. പിന്നീട്, പെണ്‍കുട്ടി തിരിച്ചെത്താതായതോടെ ഹോസ്റ്റല്‍ അധികൃതര്‍ വീട്ടില്‍ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി.

Also Read- പിച്ചക്കാരൻ അമ്പലനടയിൽ നിന്ന് 30 വർഷം കൊണ്ട് സമ്പാദിച്ച 2.15 ലക്ഷം രൂപ മോഷ്ടിച്ച സെക്യൂരിറ്റി ജീവനക്കാരൻ പിടിയിൽ

താമരശ്ശേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ചുരത്തിലെ ഒന്‍പതാം വളവില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വൈദ്യപരിശോധനയില്‍ ലൈംഗിക പീഡനം നടന്നതായി സ്ഥിരീകരിച്ചു.

advertisement

Also Read- സെയിൽസ്മാന്റെ കണ്ണൊന്നുതെറ്റി;മലപ്പുറത്ത് യുവതി ഒന്നരപ്പവന്റെ രണ്ട് സ്വർണമാല കവർന്നു

വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. സംഭവത്തില്‍ താമരശ്ശേരി ഡിവൈ എസ് പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.

മലയാളം വാർത്തകൾ/ വാർത്ത/Crime/
ലഹരിമരുന്ന് നൽകി പീഡിപ്പിച്ചശേഷം 19കാരിയെ താമരശ്ശേരി ചുരത്തിൽ ഉപേക്ഷിച്ചു; അന്വേഷണം തുടങ്ങി
Open in App
Home
Video
Impact Shorts
Web Stories