സെയിൽസ്മാന്റെ കണ്ണൊന്നുതെറ്റി; മലപ്പുറത്ത് യുവതി കവർന്നത് ഒന്നരപ്പവന്റെ രണ്ട് സ്വർണമാല
- Published by:Rajesh V
- news18-malayalam
Last Updated:
യുവതി പോയശേഷം നടത്തിയ പരിശോധനയിലാണ് ഒന്നരപ്പവന്റെ രണ്ടു സ്വർണമാലകൾ കാണാനില്ലെന്ന് വ്യക്തമായത്
മലപ്പുറം: സ്വർണം വാങ്ങാനെന്ന പേരിലെത്തിയ യുവതി ജൂവലറിയിൽ നിന്ന് ഒന്നര പവന്റെ രണ്ടു സ്വർണമാല മോഷ്ടിച്ചു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വ്യാഴാഴ്ച രാവിലെയാണ് മലപ്പുറം ചെമ്മാടുള്ള ജൂവലറിയിൽ മോഷണം നടന്നത്. അതിവിദഗ്ധമായിട്ടായിരുന്നു യുവതിയുടെ മോഷണം.
വിവിധ മോഡലുകളിലുള്ള മാലകൾ സെയിൽസ്മാൻ എടുത്തുകൊണ്ടുവരുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഇത്തരത്തിൽ മാലകൾ എടുക്കാൻ സെയിൽസ്മാൻ മാറിയ തക്കത്തിനാണ് യുവതി സ്വർണമാല കൈക്കലാക്കിയത്. തുടർന്ന് കയ്യിൽ കരുതിയ ബാഗിലേക്ക് സ്വർണമാല മാറ്റുകയായിരുന്നു.
advertisement
പിന്നീട് സ്വർണം വാങ്ങാതെ യുവതി ജൂവലറിയിൽ നിന്നു മടങ്ങി. യുവതി പോയശേഷം നടത്തിയ പരിശോധനയിലാണ് ഒന്നരപ്പവന്റെ രണ്ടു സ്വർണമാലകൾ കാണാനില്ലെന്ന് വ്യക്തമായത്. തുടർന്ന് ജൂവലറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് യുവതിയാണ് മാല മോഷ്ടിച്ചതെന്ന് വ്യക്തമായത്. ജൂവലറി ഉടമ തിരൂരങ്ങാടി പൊലീസിൽ പരാതി നല്‍കി.
Location :
Malappuram,Malappuram,Kerala
First Published :
June 02, 2023 7:17 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
സെയിൽസ്മാന്റെ കണ്ണൊന്നുതെറ്റി; മലപ്പുറത്ത് യുവതി കവർന്നത് ഒന്നരപ്പവന്റെ രണ്ട് സ്വർണമാല