TRENDING:

Brutally assaulted |രണ്ടര വയസുകാരിക്ക് ക്രൂരമര്‍ദനം; തലയോട്ടി പൊട്ടി ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍

Last Updated:

കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ട്. രണ്ട് കൈയും ഒടിഞ്ഞ നിലയിലാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃക്കാക്കര: എറണാകുളം തൃക്കാക്കരയ്ക്ക് സമീപം തെങ്ങോടില്‍ അമ്മയുടെ ബന്ധുവില്‍ നിന്ന് മര്‍ദനമേറ്റ് രണ്ട് വയസുകാരി ഗുരുതരാവസ്ഥയില്‍. ക്രൂരമര്‍ദനത്തില്‍ തലയ്ക്ക് പരിക്കേറ്റ കുട്ടി കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് രണ്ട് വയസുകാരിയെ മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചത്. ഡോക്ടര്‍മാരുടെ പരിശോധനയില്‍ തലയ്ക്കും മുഖത്തും പരിക്കുള്ളതായി വ്യക്തമായി. കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ച അമ്മയോടും അമ്മൂമ്മയോടും ഡോക്ടര്‍മാര്‍ വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഇരുവരും പരസ്പര വിരുദ്ധമായ മൊഴിയാണ് നല്‍കിയത്. ഹൈപ്പര്‍ ആക്ടീവായ കുട്ടി കളിക്കുന്നതിനിടെ വീണുവെന്നാണ് അമ്മ മൊഴി നല്‍കിയത്.

ഇതോടെ ആശുപത്രി അധികൃതര്‍ തൃക്കാക്കര പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്ത് എത്തി അമ്മയുടേയും അമ്മൂമ്മയുടേയും വിശദമായ മൊഴി രേഖപ്പെടുത്തി.

advertisement

കുട്ടിയുടെ വീട്ടിലെത്തിയ പൊലീസ് അയല്‍വാസികളുടെയും മൊഴിയെടുത്തു. കുട്ടിയുടെ മാതാവ് ഭര്‍ത്താവുമായി പിരിഞ്ഞ് ജീവിക്കുകയാണെന്ന് പൊലീസ് പറയുന്നു.

കുട്ടിയുടെ മുഖത്ത് നല്ല പരിക്കുകളുണ്ടെന്നും തലയോട്ടിക്ക് പൊട്ടലുണ്ടെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കഴിഞ്ഞ രാത്രിയില്‍ മാത്രമല്ല കഴിഞ്ഞ കുറച്ചധികം ദിവസമായി കുട്ടിക്ക് നിരന്തരം പരിക്കേറ്റിരുന്നുവെന്നുമാണ് ഡോക്ടര്‍മാരുടെ നിഗമനം. കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ട്. രണ്ട് കൈയും ഒടിഞ്ഞ നിലയിലാണ്. കുട്ടി സ്വയം ഏല്‍പ്പിച്ച പരിക്കാണ് എന്നാണ് അമ്മ നല്‍കുന്ന മൊഴി. കുന്തിരക്കം കത്തിച്ചപ്പോള്‍ പൊള്ളിയെന്നാണ് അവര്‍ പറയുന്നത്.

advertisement

Also read: Theft | ഏഴു ജില്ലകളിലായി 80 ലധികം മോഷണക്കേസുകളിൽ പ്രതിയായ മോഷ്‌ടാവ്‌ മലപ്പുറത്ത് പിടിയിൽ

Visa Fraud | വിസ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടി; യുവതി പിടിയിൽ

ട്രാവൽ ഏജൻസിയുടെ മറവിൽ സാമ്പത്തിക തട്ടിപ്പ് (Fraud) നടത്തി മുങ്ങിയ യുവതി രണ്ട് വർഷങ്ങൾക്ക് ശേഷം പോലീസ് പിടിയിൽ (Arrest). മാവേലിക്കര സ്വദേശിനി ലീന ഭവാനി (43) ആണ് പോലീസിന്റെ പിടിയിലായത്.

ആലപ്പുഴയിലെ (Alappuzha) അരൂര്‍ കേന്ദ്രീകരിച്ച് 'അഡ്ലെന്‍' എന്ന പേരില്‍ ഇവർ നടത്തിയിരുന്ന ട്രാവല്‍ ഏജന്‍സി മറയാക്കിയായിരുന്നു തട്ടിപ്പ്. ന്യൂസിലൻഡിൽ ജോലി ശരിയാക്കി കൊടുക്കാമെന്ന് ഉറപ്പ് നൽകി ഇവർ ലക്ഷങ്ങളാണ് തട്ടിയത്. ഇത്തരത്തിൽ ഇവരുടെ തട്ടിപ്പിനിരയായ നാല് പേർ നൽകിയ പരാതിയിന്മേലുള്ള അന്വേഷണമാണ് ഇവരുടെ അറസ്റ്റിലേക്ക് നീണ്ടത്. നാല് പേരിൽ നിന്നും അഞ്ച് ലക്ഷം വീതമാണ് ഇവർ തട്ടിയത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ചേര്‍ത്തല ഡിവൈഎസ്പി ടി ബി വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്. ഫോണ്‍ ലൊക്കേഷനുകള്‍ പിന്തുടർന്നാണ് പോലീസ് ഇവരെ വലയിലാക്കിയത്. അരൂര്‍ എസ്ഐ സെനി ബി, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ടി സി ഉഷ എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റ് അംഗങ്ങൾ.

മലയാളം വാർത്തകൾ/ വാർത്ത/Crime/
Brutally assaulted |രണ്ടര വയസുകാരിക്ക് ക്രൂരമര്‍ദനം; തലയോട്ടി പൊട്ടി ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍
Open in App
Home
Video
Impact Shorts
Web Stories