advertisement

Theft | ഏഴു ജില്ലകളിലായി 80 ലധികം മോഷണക്കേസുകളിൽ പ്രതിയായ മോഷ്‌ടാവ്‌ മലപ്പുറത്ത് പിടിയിൽ

Last Updated:

പിടിയിലായത് മാവേലിക്കര കണ്ണമംഗലം സ്വദേശി ഇലവങ്കത്തറയില്‍ ജേക്കബ് ലൂയിസും സഹായി കോയമ്പത്തൂർ ഉക്കടം സ്വദേശി ജെയ്ലാബ്ദീല്നും

ജേക്കബ് ലൂയിസ്, ജെയ്ലാബ്ദീല്ന്‍
ജേക്കബ് ലൂയിസ്, ജെയ്ലാബ്ദീല്ന്‍
മലപ്പുറം കൊളത്തൂര്‍ അമ്പലപ്പടിയില്‍ നിന്ന് സ്കോര്‍പിയോ മോഷണം പോയ കേസില്‍ പോലീസ് നടത്തിയ അന്വേഷണത്തിൽ അന്തര്‍സംസ്ഥാന വാഹന മോഷ്ടാവും കൂട്ടാളിയും പിടിയിൽ. ഏഴ് ജില്ലകളിലായി എണ്‍പതിലധികം മോഷണക്കേസുകളിലെ പ്രതി മാവേലിക്കര കണ്ണമംഗലം സ്വദേശി ഇലവങ്കത്തറയില്‍ ജേക്കബ് ലൂയിസ് (44), സഹായി കൊയമ്പത്തൂര്‍ ഉക്കടം സ്വദേശി ജെയ്ലാബ്ദീല്ന്‍ (46) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികളെ ചോദ്യം ചെയ്തതില്‍ അഞ്ച് ജില്ലകളിലായി നടന്ന പതിനൊന്നോളം ബൈക്ക്, കാര്‍ മോഷണ കേസുകള്‍ക്ക് തുമ്പുണ്ടാക്കാന്‍ കൊളത്തൂര്‍ പോലീസിന് സാധിച്ചു. പെരിന്തല്‍മണ്ണ DySP എം. സന്തോഷ് കുമാറിന്‍റെ നേതൃത്വത്തില്‍ കൊളത്തൂര്‍ സി.ഐ. സജിത്ത്, എസ്.ഐ. കെ.പി. ചന്ദ്രന്‍, എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. കൊളത്തൂര്‍ അമ്പലപ്പടിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്കോര്‍പിയോ വാഹനം മോഷണം പോയതായി പരാതി ലഭിച്ചു. തുടര്‍ന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസിൻ്റെ നിര്‍ദ്ദേശപ്രകാരം  പെരിന്തല്‍മണ്ണ DySP നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് ആണ് അന്വേഷണം തുടങ്ങിയത്.
advertisement
കൊളത്തൂര്‍ ടൗണിലും പരിസരങ്ങളിലുമുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിക്കുകയാണ് ആദ്യം ചെയ്തത്. മോഷണമുതല്‍ വാങ്ങുന്ന കൊയമ്പത്തൂര്‍ ഏജന്‍റുമാരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി ജേക്കബ് ലൂയിസിനെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇയാളെ കണ്ടെത്തി. മോഷ്ടിച്ച കാര്‍ കൊയമ്പത്തൂരിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെ കൊളത്തൂരില്‍ വച്ച്  തന്നെ പ്രതികളെ പോലീസ്  കസ്റ്റഡിയിലെടുത്തു.
എട്ട് ജില്ലകളിലായി എണ്‍പതിലധികം മോഷണക്കേസുകളില്‍ പ്രതിയാണ് ജേക്കബ് ലൂയിസ്. മാലപൊട്ടിക്കല്‍, വാഹനമോഷണം തുടങ്ങി നിരവധി കേസുകളില്‍ ജയില്‍ശിക്ഷയനുഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂലൈ മാസത്തിലാണ് പാലക്കാട്  മലമ്പുഴ ജയിലില്‍ നിന്നും പുറത്തിറങ്ങുന്നത്. ശേഷം വീണ്ടും വാഹനമോഷണത്തിലേക്ക് തന്നെ തിരിഞ്ഞു.
advertisement
കൊയമ്പത്തൂര്‍, പാലക്കാട് മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു മോഷണം. എറണാകുളം, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലായി ബസ്സില്‍ കറങ്ങിനടന്ന് പകല്‍ സമയത്ത് വീടുകളില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ കണ്ടുവച്ച് രാത്രി വന്ന് അവ മോഷ്ടിക്കുന്ന രീതിയാണ് ഇവരുടേത്.    ഇത്തരത്തിൽ നിരവധി യമഹ RX100 ബൈക്കുകളും ഒരു കാറും രാത്രിയില്‍ മോഷണം നടത്തിയതായി പ്രതികളെ പ്രാഥമികമായി ചോദ്യം ചെയ്തതില്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇത്തരത്തില്‍  മോഷ്ടിക്കുന്ന വാഹനങ്ങള്‍ കൊയമ്പത്തൂര്‍ ഭാഗത്ത്  കുറഞ്ഞവിലയ്ക്ക് വില്‍പ്പന നടത്തുന്നതാണ് രീതി.
advertisement
പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങുമെന്നും പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി. എം. സന്തോഷ് കുമാര്‍ അറിയിച്ചു. ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസ് ഐപിഎസിൻ്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം. സന്തോഷ് കുമാറിന്‍റെ നേതൃത്വത്തില്‍ കൊളത്തൂര്‍ സി.ഐ. സജിത്ത്, എസ്.ഐ. കെ.പി. ചന്ദ്രന്‍ എന്നിവർക്ക് പുറമെ  സി.പി. മുരളീധരന്‍, എന്‍.ടി. കൃഷ്ണകുമാര്‍, പ്രശാന്ത് പയ്യനാട്, എം. മനോജ് കുമാര്‍, കെ. ദിനേഷ്, കെ. പ്രഭുല്‍, വിപിന്‍ ചന്ദ്രന്‍ എന്നിവരാണ് അംഗങ്ങൾ.  പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Theft | ഏഴു ജില്ലകളിലായി 80 ലധികം മോഷണക്കേസുകളിൽ പ്രതിയായ മോഷ്‌ടാവ്‌ മലപ്പുറത്ത് പിടിയിൽ
Next Article
advertisement
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം 
  • ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമായി

  • സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി, തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ രണ്ടാമൻ

  • ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി, അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി, ബൗളർമാർ തകർപ്പൻ

View All
advertisement