Also Read- കണ്ടെയ്നർ ലോറിയിൽ നിന്ന് 600 കിലോ കഞ്ചാവ്; തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട
2010ല്‍ കഴക്കൂട്ടത്ത് 416 കിലോ പിടികൂടിയതായിരുന്നു സംസ്ഥാനത്തെ ഇതുവരെയുള്ള ഏറ്റവും വലിയ കഞ്ചാവ് വേട്ട. അതും പിടികൂടിയത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ഝാര്‍ഖണ്ഡ് സ്വദേശിയും ലോറി ഡ്രൈവറുമായ കൃഷ്ണ, പഞ്ചാബ് സ്വദേശി ഗുല്‍ദീപ് സിംഗ് എന്നിവരാണ് പിടിയിലായത്. വര്‍ഷങ്ങളായി ഇരുവരും ആന്ധ്രാപ്രദേശില്‍ താമസക്കാരാണെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
advertisement
ഇവര്‍ക്ക് കഞ്ചാവ് എത്തിക്കുന്ന പഞ്ചാബ് സ്വദേശി രാജു ഭായി എന്ന പേരില്‍ അറിയപ്പെടുന്ന ഡീലറെ കുറിച്ച് സുപ്രധാന വിവരങ്ങള്‍ ലഭിച്ചു. കൂടാതെ കേരളത്തിലെ നാല് വന്‍ ഇടപാടുകാരെ കുറിച്ചും എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. രണ്ട് കണ്ണൂര്‍ സ്വദേശികളും തൃശൂര്‍, ചിറയന്‍കീഴ് സ്വദേശികളെ കുറിച്ചുമാണ് വ്യക്തമായ സൂചന എക്‌സൈസിന് ലഭിച്ചത്.
രണ്ടു മാസം മുമ്പും നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കടത്തിയ ഒരു കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലും കഞ്ചാവും എക്‌സൈസ് സംഘം പിടികൂടിയിരുന്നു. തീവണ്ടി ഗതാഗതം നിലച്ചതോടെ ചരക്കു ലോറികളിലാണ് കഞ്ചാവ് കടത്തുന്നത്.
