advertisement

കണ്ടെയ്നർ ലോറിയിൽ നിന്ന് 600 കിലോ കഞ്ചാവ്; തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട

Last Updated:

സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളില്‍ ഒന്നാണ് ഇത്

തിരുവനന്തപുരം: ആറ്റിങ്ങലിന് സമീപം കോരാണിയിൽ വൻ കഞ്ചാവ് വേട്ട. ഞായറാഴ്ച പുലർച്ചെ സ്റ്റേറ്റ് എക്സസൈസ് എൻഫോഴ്സ്മെന്റ് ആണ് കണ്ടെയ്നർ ലോറിയിൽ നിന്നും 600 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളില്‍ ഒന്നാണ് ഇത്. വിപണിയിൽ ഏകദേശം 20 കോടിയോളം വിലമതിക്കുന്ന കഞ്ചാവാണ് പിടികൂടിയത്.
മൈസൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മലയാളികളുടെ സംഘമാണ് കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചതെന്നാണ് അധികൃതർ പറയുന്നത്.കർണാടകയിൽ മയക്കുമരുന്ന് വേട്ട സജീവമായ സാഹചര്യത്തിൽ അവിടെ കഞ്ചാവ് സൂക്ഷിക്കുന്നത് സുരക്ഷിതമല്ല എന്നതിനാലാണ് കഞ്ചാവ് കേരളത്തിലെത്തിച്ചത്.
Also Read- ബെംഗളൂരുവിൽ മയക്കുമരുന്നുമായി 2 മലയാളികൾ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ
എക്സൈസ് മന്ത്രിയുടെ നിർദേശപ്രകാരം രൂപീകരിച്ച എൻഫോഴ്സ്മെന്റ് സ്ക്വാഡ് സംസ്ഥാനവ്യാപകമായി നടത്തിവന്നിരുന്ന പരിശോധനയുടെ ഭാഗമായാണ് സംഘം പിടിയിലായത്.
advertisement
കേരളത്തിലെത്തിച്ച കഞ്ചാവ് കോരാണി ഭാഗത്തുള്ള ഗോഡൗണിൽ സൂക്ഷിച്ചശേഷം തിരുവനന്തപുരം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ വിതരണം നടത്തുകയായിരുന്നു ലക്ഷ്യം.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കണ്ടെയ്നർ ലോറിയിൽ നിന്ന് 600 കിലോ കഞ്ചാവ്; തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട
Next Article
advertisement
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
  • ജോൺ ബ്രിട്ടാസ് എംപി ദീപക് മുഹമ്മദ്‌നെ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ചതായി വാർത്ത പറയുന്നു

  • വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ദീപക് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്നു

  • ദീപകിന്റെ നിലപാടുകൾ കാരണം ജിമ്മിൽ വരുന്നവരുടെ എണ്ണം കുറഞ്ഞതും സാമ്പത്തിക നഷ്ടം സംഭവിച്ചതും പറയുന്നു

View All
advertisement