Also Read-ഇളയമകളെ കൊന്നത് സഹോദരി; ആന്ധ്രയിലെ 'ബലി'ക്കൊലപാതകത്തിൽ മാതാപിതാക്കളുടെ വെളിപ്പെടുത്തൽ
ഇക്കഴിഞ്ഞ ജനുവരി 11നാണ് കേസിനാസ്പദമായ സംഭവം. മുസ്ലീമായ യുവാവ് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പീഡനം നടത്തിയെന്ന വിവരം പൊലീസ് തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. 'ഇക്കഴിഞ്ഞ ജനുവരി 11ന് മുസ്ലീം യുവാവ് പതിനാലുകാരിയുടെ വീട്ടിലെത്തി കുട്ടിയെ ബലാത്സംഗത്തിനിരയാക്കി. ഇതെല്ലാം വീഡിയോയിൽ ചിത്രീകരിച്ച ശേഷം പെൺകുട്ടിയെ ഇത് കാട്ടി ഭീഷണിപ്പെടുത്താനും തുടങ്ങി. ഭയന്നു പോയ കുട്ടി രണ്ട് ദിവസത്തിന് ശേഷമാണ് നടന്ന സംഭവങ്ങൾ മാതാപിതാക്കളെ അറിയിച്ചത്. പ്രതിയുടെ കുടുംബം നല്ല സ്വാധീനമുള്ള ആളുകള്‍ ആയതിനാൽ പരാതി നൽകാൻ പെണ്‍കുട്ടിയുടെ വീട്ടുകാർക്ക് ആദ്യം ധൈര്യമുണ്ടായിരുന്നില്ല'. എസ് പി വിപിൻ ടാഡ പറഞ്ഞു.
advertisement
Also Read-അയൽക്കാരിയായ യുവതിയുടെ മാനം കെടുത്തിയ 53കാരിക്കെതിരെ കേസ്; അസാധാരണ സംഭവം മുംബൈയിൽ
എന്നാൽ ഇക്കഴിഞ്ഞ തിങ്കളാഴ്ചയോടെ പെൺകുട്ടിയുടെ പിതാവ് പരാതിയുമായി സമീപിക്കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി. 'രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അടുത്ത ഒരു റെയിൽവെ സ്റ്റേഷനിൽ നിന്നാണ് യുവാവും പിതാവും അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്'എസ് പി കൂട്ടിച്ചേർത്തു.
Also Read-കോടീശ്വരന്‍റെ മകൻ 30000 രൂപ കടം വീട്ടുന്നതിന് വയോധികനെ കൊലപ്പെടുത്തി
പ്രതിയുടെ വീട്ടുകാർ വിവാഹത്തിനായി പെൺകുട്ടിയെ മതപരിവർത്തനം ചെയ്യാൻ നിർബന്ധിച്ചിരുന്നു എന്നാണ് കോട്വാലി സ്റ്റേഷൻ ഓഫീസർ വിപിൻ സിംഗ് പറയുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മതപരിവർത്തന നിരോധന നിയമപ്രകാരം കേസ് ചുമത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.