കോടീശ്വരന്‍റെ മകൻ 30000 രൂപ കടം വീട്ടുന്നതിന് വയോധികനെ കൊലപ്പെടുത്തി
- Published by:Asha Sulfiker
- news18-malayalam
Last Updated:
ക്രിക്കറ്റ് ബാറ്റു കൊണ്ട് തലയ്ക്ക് അടിച്ച് വീഴ്ത്തിയ ശേഷം കഴുത്തിൽ കത്തി കുത്തിയിറക്കുകയായിരുന്നു.
ബംഗളൂരു: കോടികളുടെ ആസ്തിയുള്ള യുവാവ് മുപ്പതിനായിരം രൂപ കടം വീട്ടുന്നതിനായി വയോധികനെ കൊലപ്പെടുത്തി. ബംഗളൂരിവിലെ ദേവനഹള്ളിയിലാണ് സംഭവം. നാഗരാജ മൂർത്തി എന്ന 65കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പരസന്നഹള്ളി സ്വദേശിയായ രാകേഷ് (22) അറസ്റ്റിലായി. പ്രദേശത്തെ അറിയപ്പെടുന്ന കുടുംബത്തിലെ അംഗമാണ് രാകേഷ്. ഇയാളുടെ പിതാവിന് കോടിക്കണക്കിന് രൂപയുടെ സ്വത്ത് വകകൾ ഉള്ളയാളാണ്.
Also Read-വനിതാ എസ്ഐയുടെ ആത്മഹത്യ; പ്രേരണാക്കുറ്റത്തിന് യുപി പൊലീസ് ട്രെയിനിംഗ് കോളജ് ഉദ്യോഗസ്ഥനെതിരെ കേസ്
രാകേഷിന്‍റെ വീടിന് സമീപത്താണ് കൊല്ലപ്പെട്ട നാഗരാജ മൂർത്തിയുടെ സഹോദരൻ താമസിക്കുന്നത്. ഇവിടുത്തെ നിത്യസന്ദർശകനായ മൂർത്തിയുമായി അങ്ങനെയാണ് രാകേഷ് പരിചയത്തിലാകുന്നത്. സ്വന്തം മുത്തച്ഛനെപ്പോലെയാണ് രാകേഷ് ഇയാളെ കണ്ടിരുന്നതും അഭിസംബോധന ചെയ്തിരുന്നതും. എന്നാൽ കടം കേറി സമ്മർദ്ദത്തിലായതോടെ സ്നേഹം മറന്ന് അദ്ദേഹത്തെ തന്നെ ഇല്ലാതാക്കാൻ രാകേഷ് തീരുമാനിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
Also Read-നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം: ഭർതൃമാതാവ് ആത്മഹത്യ ചെയ്ത നിലയിൽ
advertisement
സുഹൃത്തുക്കളിൽ നിന്നും വാങ്ങിയ മുപ്പതിനായിരം രൂപ തിരികെ നൽകാൻ കഴിയാതെ വന്നതോടെ സമ്മർദ്ദത്തിലായിരുന്നു രാകേഷ്. ഇതിനിടെയാണ് നാഗരാജ മൂർത്തി ധരിച്ചിരുന്ന സ്വര്‍ണ്ണ മോതിരങ്ങളും ചെയിനും ശ്രദ്ധയിൽപ്പെടുന്നത്. ഇതോടെ സ്വർണ്ണം മോഷ്ടിച്ച് കടം വീട്ടാൻ പദ്ധതി തയ്യാറാക്കുകയായിരുന്നു. ഇക്കഴിഞ്ഞ ജനുവരി 15ന് സിലിക്കോൺ ലേഔട്ടിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂർത്തിയെ പിന്തുടർന്ന രാകേഷ്, പിന്നിൽ നിന്നും ആക്രമിക്കുകയായിരുന്നു. ക്രിക്കറ്റ് ബാറ്റു കൊണ്ട് തലയ്ക്ക് അടിച്ച് വീഴ്ത്തിയ ശേഷം കഴുത്തിൽ കത്തി കുത്തിയിറക്കുകയായിരുന്നു. വയോധികൻ സംഭവസ്ഥലത്തു തന്നെ മരിച്ചു. തുടര്‍ന്ന് സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കിയ ശേഷം മൃതദേഹം സമീപത്തെ കുറ്റിക്കാട്ടിൽ വലിച്ചെറിയുകയായിരുന്നു.
advertisement
രാത്രി വൈകിയും മൂര്‍ത്തി വീട്ടിൽ തിരിച്ചെത്താതെ വന്നതോടെ കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ അന്വേഷിച്ചിറങ്ങി. സംശയത്തിന് സാഹചര്യം ഉണ്ടാക്കാതിരിക്കാൻ രാകേഷും തിരച്ചിലിൽ ഒപ്പം കൂടിയിരുന്നു. വയോധികന്‍റെ ഒരു വിവരവും ലഭിക്കാതെ വന്നതോടെ കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു.
അന്വേഷണം ആരംഭിച്ച പൊലീസ് സിസിറ്റിവി ദൃശ്യങ്ങളുടെ സഹായത്തോടെ രാകേഷ് ആണ് പ്രതിയെന്ന് കണ്ടെത്തുകയും ചെയ്തു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച യുവാവ്, കൊലപാതകത്തിന് പിന്നിലെ കാരണവും വെളിപ്പെടുത്തി.തുടർന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മോഷ്ടിച്ച ആഭരണങ്ങളും ഇയാളിൽ നിന്ന് കണ്ടെടുത്തു.
advertisement
Location :
First Published :
January 26, 2021 9:12 AM IST