കോവളത്തെ സ്വകാര്യ ആയുർവേദ സെന്ററിൽ തെറാപിസ്റ്റ് ആയി ജോലി ചെയ്യുന്ന ശരത്(28), ഗൂഡല്ലൂർ സ്വദേശി സൂര്യ (33) എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം പൊന്നാനി സ്വദേശിയാണ് ശരത്.
വയറുവേദനയ്ക്കെന്ന പേരിൽ മരുന്ന് നൽകി മയക്കി യുവതിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ
പീഡനത്തിന് ഇരയായ യുവതിയും സൂര്യയും ഒരേ ആശുപത്രിയിലെ ജീവനക്കാരാണ്. യുവതിയെ തിരുവനന്തപുരത്ത് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക് ദർശനത്തിന് കൊണ്ടുപോകാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കോവളത്ത് എത്തിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു സംഭവം.
advertisement
ഇടുക്കി മൂലമറ്റത്ത് ദമ്പതികൾ വെട്ടേറ്റ് മരിച്ച സംഭവം; പൊലീസ് തിരഞ്ഞ മകൻ ജീവനൊടുക്കിയ നിലയിൽ
യുവതിയുമായി കോവളത്ത് ഹോട്ടലിൽ മുറിയെടുത്ത സൂര്യ ഇവിടേക്ക് ശരത്തിനെ വിളിച്ചു വരുത്തി. ശരത് ശീതളപാനീയത്തിൽ മദ്യം കലർത്തി യുവതിക്ക് നൽകി. അബോധാവസ്ഥയിലായ യുവതിയെ ശരത് ലൈംഗികമായി പീഡിപ്പിച്ചു. ഈ ദൃശ്യങ്ങൾ സൂര്യ മൊബൈലിൽ ചിത്രീകരിച്ചു. തിങ്കളാഴ്ച്ച തിരിച്ച് വീട്ടിലെത്തിയ യുവതി ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് ഇടത്തല പൊലീസിൽ പരാതി നൽകി. ഇവിടെ നിന്ന് കേസ് കോവളം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. ഡിസിപി നിഥിൻ രാജ്, ഫോര്‍ട്ട് എ സി ഷാജി, കോവളം എസ് എച്ച് ഒ ബിജോയ്, എസ് ഐ മാരായ അനീഷ് കുമാർ, മുനീർ, അനിൽകുമാർ, സി പി ഒ മാരായ ശ്യാം, സെൽവദാസ്, ബിജു, വനിതാ പൊലീസ് ഉദ്യോഗസ്ഥരായ വിനീത, ഷിബി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
