വിവിധ വകുപ്പുകളിലായി 47 വർഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. 1,40,000 രൂപ പിഴയൊടുക്കണം. പിഴ അടച്ചില്ലെങ്കിൽ 14 മാസം കൂടി അധികതടവ് അനുഭവിക്കണം. പിഴയായി ലഭിക്കുന്ന തുക അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു. വാടാനപ്പള്ളി പോലീസ് രജിസ്റ്റർ ചെയ്ത ഈ കേസിൽ പ്രോസിക്യൂഷൻ 20 സാക്ഷികളെ വിസ്തരിക്കുകയും 30 ഓളം രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ. നിഷ സി. എന്നിവരാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.
advertisement
Location :
Thrissur,Thrissur,Kerala
First Published :
Feb 05, 2026 6:38 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തൃശൂരിൽ പ്രായപൂര്‍ത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ 26 കാരന് 47 വർഷം കഠിനതടവും പിഴയും
