TRENDING:

തീർത്ഥാടനത്തിനു പോകുംവഴി പീഡിപ്പിച്ചു; കൊലക്കേസ് പ്രതിയായ 35 കാരിയുടെ പരാതിയിൽ 22 കാരനെതിരെ കേസ്

Last Updated:

മകന്റെ സുഹൃത്തായ യുവാവിനൊപ്പം കോഴിക്കോട്ടേയ്ക്ക് പോയതായിരുന്നു യുവതി. അന്ന് കോഴിക്കോട്ടെ ഒരു ലോഡ്ജിലാണ് ഇരുവരും താമസിച്ചത്

advertisement
കാസർഗോഡ്: മകന്റെ സുഹൃത്തിനൊപ്പം തീർത്ഥാടനത്തിന് പോകവെ, പാതിവഴിയിൽ വച്ച് ലോഡ്ജിൽ മുറിയെടുത്ത് പീഡിപ്പിച്ചതായി യുവതിയുടെ പരാതി. കൊലക്കേസ് പ്രതിയായ 35 കാരിയുടെ പരാതിയിൽ 22 കാരനെതിരെ മേല്‍പ്പറമ്പ് പോലീസ് കേസെടുത്തു. ദൃശ്യങ്ങൾ ഭർത്താവിന് അയക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയതായും പ‌രാതിയിൽ പറയുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

2025 നവംബര്‍ 21ന് ആണ് കേസിനാസ്പദമായ സംഭവം. മകന്റെ സുഹൃത്തായ യുവാവിനൊപ്പം കോഴിക്കോട്ടേയ്ക്ക് പോയതായിരുന്നു യുവതി. അന്ന് കോഴിക്കോട്ടെ ഒരു ലോഡ്ജിലാണ് ഇരുവരും താമസിച്ചത്. അവിടെ വച്ച്‌ യുവാവ് ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ മൊബൈൽ ഫോണിൽ പകര്‍ത്തുകയും ചെയ്തു.

പിന്നീട് രണ്ടു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ ഭര്‍ത്താവിന് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയതെന്നും യുവതി പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ നടുക്കിയ പ്രവാസിയുടെ കൊലപാതക കേസിലെ നാലുപ്രതികളിലൊരാളാണ് പരാതിക്കാരി. കണ്ണൂർ, കാസർഗോഡ് ജില്ലകളുമായി ബന്ധപ്പെട്ട് കൂടോത്രവും മറ്റുമായി നടന്ന സംഘമാണ് കൊലപാതകം നടത്തിയത്. 2023 ഏപ്രില്‍ 14നാണ് പ്രവാസിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് 20 മാസത്തിനുശേഷം 2024 ഡിസംബറിലാണ് പ്രതികളെ പിടികൂടിയത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The Melparamba Police in Kasaragod have registered a case against a 22-year-old man following a complaint of rape and blackmail filed by a 35-year-old woman. Interestingly, the complainant is herself an accused in a high-profile murder case of an NRI.

മലയാളം വാർത്തകൾ/ വാർത്ത/Crime/
തീർത്ഥാടനത്തിനു പോകുംവഴി പീഡിപ്പിച്ചു; കൊലക്കേസ് പ്രതിയായ 35 കാരിയുടെ പരാതിയിൽ 22 കാരനെതിരെ കേസ്
Open in App
Home
Video
Impact Shorts
Web Stories