സംഭവം നടന്നു ഒരു വർഷത്തിനുശേഷമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പോത്തന്‍കോട് ആണ്ടൂര്‍ക്കോണം കീഴാവൂരിലെ ഭാര്യാവീടിന് സമീപത്തുനിന്നാണ് പ്രതി പിടിയിലായത്. നഗരൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ വഞ്ചിയൂര്‍, പട്ടള പുതിയതടം, രാലൂര്‍ക്കാവ് തുടങ്ങിയ പ്രദേശങ്ങളില്‍ കഴിഞ്ഞവര്‍ഷം പ്രതി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചതായി പൊലീസ് പറയുന്നു. എന്നാൽ സംഭവം നടന്ന സമയത്ത് ആളെ തിരിച്ചറിയാൻ പൊലീസിന് സാധിച്ചിരുന്നില്ല.
Also Read- പ്രസവത്തിനായി എത്തിയപ്പോൾ യുവതി ഗർഭിണിയല്ലെന്ന് ഡോക്ടർമാർ; ആശുപത്രിയിൽ ബഹളം
advertisement
സിസിടിവി ദൃശ്യങ്ങള്‍ ഉൾപ്പടെ പരിശോധിച്ചാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്. റൂറല്‍ ജില്ല പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയുടെ നിര്‍ദേശപ്രകാരം നഗരൂര്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ എം. സാഹിലിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിൽ വനിത സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ റീജ, സിവില്‍ പൊലീസ് ഓഫിസര്‍മാരായ പ്രവീണ്‍, പ്രജീഷ്, സംജിത് തുടങ്ങിയവര്‍ ഉണ്ടായിരുന്നു. ഇവർ പോത്തന്‍കോട് നിന്നും തന്ത്രപരമായാണ് പ്രതിയെ പിടികൂടിയത്. ഗോപകുമാറിനെ ആറ്റിങ്ങല്‍ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
