പ്രസവത്തിനായി എത്തിയപ്പോൾ യുവതി ഗർഭിണിയല്ലെന്ന് ഡോക്ടർമാർ; ആശുപത്രിയിൽ ബഹളം

Last Updated:

താൻ നിരവധി തവണ ഗർഭകാല പരിശോധനകൾക്കായി ഇതേ ആശുപത്രിയിൽ എത്തിയിരുന്നതാണെന്നും, ഇപ്പോൾ ഡോക്ടർമാർ ഇങ്ങനെ പറയുന്നതിൽ ദുരൂഹതയുണ്ടെന്നും യുവതി ആരോപിച്ചു

തിരുപ്പതി: പ്രസവത്തിനായി എത്തിയപ്പോൾ ഡോക്ടർമാർ ഗർഭിണിയല്ലെന്ന് അറിയിച്ചതോടെ യുവതി ആശുപത്രിയിൽ ബഹളം വെച്ചു. തിരുപ്പതി അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആശുപത്രിയിലാണ് സംഭവം. നെല്ലൂർ ജില്ലയിലെ സല്ലുരുപേട്ട സ്വദേശിനിയായ യുവതിയാണ് പ്രസവത്തിനായി എത്തിയപ്പോൾ ഗർഭിണിയല്ലെന്ന് ഡോക്ടർമാർ അറിയിച്ചത്.
എന്നാൽ താൻ നിരവധി തവണ ഗർഭകാല പരിശോധനകൾക്കായി ഇതേ ആശുപത്രിയിൽ എത്തിയിരുന്നതാണെന്നും, ഇപ്പോൾ ഡോക്ടർമാർ ഇങ്ങനെ പറയുന്നതിൽ ദുരൂഹതയുണ്ടെന്നും യുവതി ആരോപിച്ചു. യുവതി ഇതേ ആശുപത്രിയിൽ നിരവധി തവണ ചികിത്സയ്ക്കായി എത്തിയിരുന്നതായി ഇവരുടെ ബന്ധുക്കളും പറയുന്നു. സംഭവത്തിൽ ആശുപത്രിക്കെതിരെ യുവതി അധികൃതർക്ക് പരാതി നൽകി. അതേസമയം ആശുപത്രിയിൽ ബഹളംവെക്കുകയും ജീവനക്കാരെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനും യുവതിക്കെതിരെ പൊലീസിൽ പരാതി നൽകിയതായി സൂപ്രണ്ട് അറിയിച്ചു.
പ്രസവത്തിനായി ഇന്നു രാവിലെ ആശുപത്രിയിൽ എത്തിയപ്പോഴാണ് യുവതി ഗർഭിണിയല്ലെന്ന് ഡോക്ടർമാർ അറിയിച്ചത്. എന്നാൽ ഡോക്ടറുടെ നിർദേശപ്രകാരം പ്രസവത്തിനായി ആശുപത്രിയിൽ അഡ്മിറ്റാകാനാണ് താൻ എത്തിയതെന്നും, ഗർഭിണിയല്ലെന്ന് പറയുന്നതിൽ ദുരൂഹതയുണ്ടെന്നുമാണ് യുവതി ആരോപിക്കുന്നത്. ആശുപത്രി അധികൃതരുമായി ഇതേച്ചൊല്ലി വാക്കുതർക്കമുണ്ടാകുകയും ചെയ്തു.
advertisement
തുടർന്നാണ് ആശുപത്രി അധികൃതർ യുവതിയ്ക്കെതിരെ അലിപിരി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. അടിവയറ്റിൽ അടിഞ്ഞ പ്രത്യേകതരം കുമിളകൾ കാരണം യുവതിയുടെ വയർ വീർത്ത നിലയിലായതാണെന്നും അവർ ഗർഭിണിയല്ലെന്നും ഡോക്ടർമാർ വിശദീകരിക്കുന്നു. ഡോക്ടറുടെ പരാതിയെത്തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് സ്ത്രീയുടെ മാനസിക നിലയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്ന ശ്രമത്തിലാണ് പൊലീസ്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പ്രസവത്തിനായി എത്തിയപ്പോൾ യുവതി ഗർഭിണിയല്ലെന്ന് ഡോക്ടർമാർ; ആശുപത്രിയിൽ ബഹളം
Next Article
advertisement
Provident Fund| പ്രൊവിഡന്റ് ഫണ്ട് തുക ഇനി പൂർണമായും പിന്‍വലിക്കാം; നടപടികള്‍ ഉദാരമാക്കി EPFO
പ്രൊവിഡന്റ് ഫണ്ട് തുക ഇനി പൂർണമായും പിന്‍വലിക്കാം; നടപടികള്‍ ഉദാരമാക്കി EPFO
  • ഇപിഎഫ്ഒയുടെ പുതിയ തീരുമാനപ്രകാരം, പ്രൊവിഡന്റ് ഫണ്ട് തുക പൂർണമായും പിൻവലിക്കാൻ അംഗങ്ങൾക്ക് അനുമതി.

  • പ്രത്യേക സാഹചര്യങ്ങളിൽ കാരണം വ്യക്തമാക്കാതെ തന്നെ ഫണ്ട് പിൻവലിക്കാനും ഇപിഎഫ്ഒ അനുമതി നൽകി.

  • തുക പിൻവലിക്കാനുള്ള ചുരുങ്ങിയ സർവീസ് കാലാവധി 12 മാസമാക്കി കുറച്ചതായി ഇപിഎഫ്ഒ അറിയിച്ചു.

View All
advertisement