രമാദേവി(25), ലക്ഷ്മി ദേവി(45) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച്ച പുലർച്ചെ ഇവരുടെ വീട്ടിൽ നിന്നും രമാദേവിയുടെ കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ കേട്ടാണ് അയൽവാസികൾ വീട്ടിലെത്തിയത്. തുടർന്ന് പൊലീസിനെ അയൽവാസികൾ തന്നെ വിവരമറിയിക്കുകയായിരുന്നു.
രമാദേവിയുടെ ലിവ് ഇൻ പാർട്നറായ മലയ് കുമാറിനെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശിയാണ് മലയ് കുമാർ. 2018 ലാണ് ഇയാൾ ബെംഗളുരുവിൽ എത്തിയത്. സ്ഥലത്തുള്ള അപാർട്മെന്റിൽ പ്ലംബിങ് എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു മലയ് കുമാർ.
advertisement
You may also like:മധ്യപ്രദേശിൽ പുഴയിൽ നിന്നും സ്വർണനാണയങ്ങൾ കണ്ടെത്തി; പിന്നാലെ നിധിവേട്ടയ്ക്കിറങ്ങി ജനങ്ങൾ
ഇതേ അപാർട്മെന്റിൽ വീട്ടുജോലി ചെയ്തു വരികയായിരുന്നു രമാദേവി. ഇവിടെ വെച്ച് പ്രണയത്തിലായ ഇരുവരും പിന്നീട് ഒന്നിച്ച് താമസിച്ചു തുടങ്ങി. നാല് മാസം മുമ്പാണ് ഇവർക്ക് ഒരു ആൺകുഞ്ഞ് ജനിച്ചത്.
You may also like:പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; 11കാരൻ ഉൾപ്പെടെ ആറ് പേര്‍ അറസ്റ്റിൽ
കുഞ്ഞ് ജനിച്ചതിന് ശേഷമാണ് രമാദേവിക്കൊപ്പം മാതാപിതാക്കളും സഹോദരനും താമസം തുടങ്ങിയത്. മകളെ വിവാഹം കഴിക്കണമെന്ന് മലയ് കുമാറിനോട് ലക്ഷ്മി ദേവി നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിവാഹം ചെയ്യാൻ വിസമ്മതിച്ച മലയ് കുമാർ ഒടുവിൽ അമ്മയേയും മകളയേും കൊല്ലാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഇക്കഴിഞ്ഞ ശനിയാഴ്ച്ച രമാദേവിയുടെ അച്ഛനും സഹോദരനും ജോലിക്കായി പുറത്തുപോയ സമയത്തായിരുന്നു കൊലപാതകം. വീട്ടിൽ രമാദേവിയും അമ്മയും കുഞ്ഞും മാത്രമാണുണ്ടായിരുന്നത്. ആദ്യം രമാദേവിയുടെ കഴുത്തറുത്ത് കൊന്ന മലയ് കുമാർ പിന്നീട് അമ്മയേയും ആക്രമിച്ചുവെന്നാണ് പൊലീസ് കണ്ടെത്തൽ.
കൊലപാതക ശേഷം വീടുവിട്ടു പോയ മലയ് കുമാറിനെ ഞായറാഴ്ച്ച വൈകിട്ടോടെയാണ് പിടികൂടുന്നത്.
