മധ്യപ്രദേശിൽ പുഴയിൽ നിന്നും സ്വർണനാണയങ്ങൾ കണ്ടെത്തി; പിന്നാലെ നിധിവേട്ടയ്ക്കിറങ്ങി ജനങ്ങൾ
- Published by:Naseeba TC
- news18-malayalam
Last Updated:
കഴിഞ്ഞ ഒരാഴ്ച്ചയായി തമ്പടിച്ച് പാർവതി പുഴയിലെ ചളിയും മണ്ണും കോരി പ്രതീക്ഷ വറ്റാതെ തിരച്ചിൽ തുടർന്നു കൊണ്ടിരിക്കുകയാണിവർ.
ന്യൂഡൽഹി: മധ്യപ്രദേശിലെ രാജ്ഘഡ് ജില്ലയിലെ ഭൂരിഭാഗം ഗ്രാമീണരും സ്ഥലത്തെ പാർവതി പുഴയുടെ തീരത്താണ് കഴിഞ്ഞ ദിവസങ്ങളിൽ തമ്പടിച്ചിരിക്കുന്നത്. പുഴയുടെ ഭംഗിയോ പ്രകൃതിയുടെ സൗന്ദര്യമോ ആസ്വദിക്കുകയല്ല ലക്ഷ്യം, പുഴയിൽ തങ്ങളെ കാത്ത് സ്വർണമോ വെള്ളിയോ ഒളിച്ചിരിപ്പുണ്ടോ എന്ന തിരച്ചിലിലാണ് ഈ ഭാഗ്യാന്വേഷികൾ.
കഴിഞ്ഞ ഒരാഴ്ച്ചയായി തമ്പടിച്ച് പാർവതി പുഴയിലെ ചളിയും മണ്ണും കോരി പ്രതീക്ഷ വറ്റാതെ തിരച്ചിൽ തുടർന്നു കൊണ്ടിരിക്കുകയാണിവർ. മുഗൾ രാജഭരണ കാലത്തെ സ്വർണനാണയങ്ങൾക്ക് വേണ്ടിയാണ് തിരച്ചിൽ. രാജ്ഘഡ് ജില്ലയിലെ ശിവപുര, ഗരുഡ്പുര ഗ്രാമങ്ങളിലെ ജനങ്ങളാണ് തിരച്ചിൽ നടത്തുന്നത്.
ദിവസങ്ങൾക്ക് പുഴയിൽ മത്സ്യബന്ധനത്തിന് പോയ മത്സ്യതൊഴിലാളികൾക്ക് സ്വർണവും വെള്ളിയും നാണയങ്ങൾ ലഭിച്ചുവെന്ന വാർത്ത പ്രചരിച്ചതോടെയാണ് ഗ്രാമത്തിലെ ജനങ്ങൾ പുഴയുടെ തീരത്തേക്ക് ഒഴുകിയെത്തിയത്. എട്ട് ദിവസം മുമ്പ് ഇവിടെ നിന്നും പഴയ കാലത്തെ നാണയങ്ങൾ ചിലർക്ക് ലഭിച്ചതായും അതിന് ശേഷം ആളുകൾ കൂട്ടത്തോടെ നിധി അന്വേഷിച്ച് എത്തിക്കൊണ്ടിരിക്കുകയാണെന്നും എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. പുഴയിൽ നിധിശേഖരമുണ്ടെന്ന വിശ്വാസത്തിലാണ് കേട്ടവരെല്ലാം എത്തുന്നത്.
advertisement
You may also like:പ്രിയങ്ക ചോപ്ര സന്ദർശിച്ച സലൂണിന് പിഴ ചുമത്തി; കാരണമുണ്ട്
Madhya Pradesh: People are thronging Shivpura and Garudpura villages in Rajgarh district to dig mud in Parvati river in search of gold and silver coins.
"Eight days back, some fishermen found some coins here. Since then, people are coming here," says a local. (10.01.2021) pic.twitter.com/NkYWS3lJGx
— ANI (@ANI) January 11, 2021
advertisement
പുഴയിൽ നിന്നും വിലപിടിപ്പുള്ള നാണയങ്ങൾ ലഭിച്ചു എന്ന വാർത്ത കാട്ടുതീ പോലെ പടർന്നതോടെ ജില്ലയിലെ വിദൂര ഗ്രാമങ്ങളിൽ നിന്നുപോലും ആളുകൾ എത്തിത്തുടങ്ങിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജനങ്ങളുടെ കുത്തൊഴുക്കും പുഴയിലെ തിരച്ചിലും കൂടി വന്നതോടെ സ്ഥലത്ത് പൊലീസും തമ്പടിച്ചിരിക്കുകയാണ്.
You may also like:കുടുംബത്തോട് യാത്ര പറഞ്ഞിറങ്ങിയത് മരണത്തിലേക്ക്; നോവായി അമ്മയുടെയും പിഞ്ചുമക്കളുടെയും അവസാന സെൽഫി
രാപ്പകലില്ലാതെ ഭാഗ്യം തേടി പുഴയിൽ മുങ്ങിത്താഴുകയാണ് ജനങ്ങൾ. അൽപ്പം പരിശ്രമിച്ചാലും സ്വർണനാണയങ്ങൽ ലഭിക്കുമെന്ന് തന്നെയാണ് ഗ്രാമീണരുടെ പ്രതീക്ഷ. അതേസമയം, ഊഹാപോഹങ്ങൾ വിശ്വസിച്ച് ഭാഗ്യപരീക്ഷണത്തിന് മുതിരരുതെന്ന് പൊലീസും ജനങ്ങൾക്ക് നിർദേശം നൽകുന്നുണ്ട്.
advertisement
എന്തായാലും സംഭവത്തിൽ ജില്ലാ കലക്ടര‍് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് പുഴയുടെ തീരത്തു നിന്നും ചിലർക്ക് പുരാതന നാണയങ്ങൾ ലഭിച്ചിരുന്നുവെന്നും അതിന് പിന്നാലെയാണ് ജനങ്ങൾ നിധി തേടി വരുന്നതെന്നും കളക്ടർ പറയുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 11, 2021 12:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മധ്യപ്രദേശിൽ പുഴയിൽ നിന്നും സ്വർണനാണയങ്ങൾ കണ്ടെത്തി; പിന്നാലെ നിധിവേട്ടയ്ക്കിറങ്ങി ജനങ്ങൾ


