TRENDING:

തിരുവനന്തപുരത്ത് വന്‍ കഞ്ചാവ് വേട്ട; 60 കിലോ കഞ്ചാവുമായി 4 പേര്‍ പിടിയില്‍

Last Updated:

സ്റ്റേറ്റ് എക്സൈസ്  എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡാണ് സംഘത്തെ പിടികൂടിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരത്ത് കഞ്ചാവ് വേട്ട. ആന്ധ്രയിൽ നിന്നും കാറിൽ കഞ്ചാവുമായി വന്ന 4 പേരെ സ്റ്റേറ്റ് എക്സൈസ്  എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡ് പിടികൂടി. നെടുമങ്ങാട് ചുള്ളിമാനൂർ സ്വദേശി ജെസിം, ബീമാപള്ളി സ്വദേശി സജീർ എന്നിവരും ലഹരി വസ്തു വാങ്ങാൻ എത്തിയ ബീമാപള്ളി സ്വദേശികളായ മുജീബ്,റാഫി എന്നിവരെയാണ് പാച്ചല്ലൂർ അഞ്ചാം കല്ല് ഭാഗത്ത് വെച്ച് പിടികൂടിയത്.
advertisement

മദ്യപിച്ചെത്തി കട ഉടമയെയും കുടുംബത്തെയും ആക്രമിച്ച എസ് ഐയെ സസ്പെൻഡ് ചെയ്യും

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

60 കിലോയോളം കഞ്ചാവും ഇത് കടത്താൻ ഉപയോഗിച്ച രണ്ട് ആഡംബര കാറുകളും എക്സൈസ് സംഘം പിടികൂടി. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാടിന്റെ തലവനായ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി അനികുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ചെറിയ പൊതികളാക്കി ജില്ലയില്‍ ഉടനീളം വില്‍പ്പന നടത്താന്‍ കൊണ്ടുവന്ന കഞ്ചാവാണ് ഇതെന്നാണ് വിവരം.

മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരത്ത് വന്‍ കഞ്ചാവ് വേട്ട; 60 കിലോ കഞ്ചാവുമായി 4 പേര്‍ പിടിയില്‍
Open in App
Home
Video
Impact Shorts
Web Stories