മദ്യപിച്ചെത്തി കട ഉടമയെയും കുടുംബത്തെയും ആക്രമിച്ച എസ് ഐയെ സസ്പെൻഡ് ചെയ്യും

Last Updated:

ആലുവ ട്രാഫിക് സ്റ്റേഷനിലെ എസ്ഐ സുനിലാണ് കുടുംബത്തെ അകാരണമായി ആക്രമിച്ചത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കൊച്ചി: നെടുമ്പാശ്ശേരിക്കടുത്ത് കരിയാട് മദ്യപിച്ചെത്തി ആളുകളെ അകാരണമായി മർദിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. കൺട്രോൾ റൂം ഗ്രേഡ് എസ് ഐ സുനിലിനെതിരെയാണ് കേസെടുത്തത്. ഇന്നലെ രാത്രിയിലാണ് കരിയാടുള്ള കടയിൽ കയറി ഉടമ ഉൾപ്പെടെ അഞ്ചു പേരെ സുനിൽ മർദ്ദിച്ചത്. ഇദ്ദേഹം മദ്യപിച്ചിരുന്നതായി കണ്ടെത്തി. അന്വേഷണവിധേയമായി സുനിലിനെ സസ്‌പെൻഡ് ചെയ്യും.
ഇന്നലെ രാത്രി 9 മണിയോടെ നെടുമ്പാശ്ശേരി കരിയാട് കവലയിലാണ് സംഭവം. കോഴിപ്പാട്ട് കൂൾ ബാർ അടച്ചുകൊണ്ടിരിക്കുന്നതിനിടെ എത്തിയ എസ്ഐ കുടുംബത്തെ ക്രൂരമായി മർദിക്കുകയായിരുന്നു.
ആലുവ ട്രാഫിക് സ്റ്റേഷനിലെ എസ്ഐ സുനിലാണ് കുടുംബത്തെ ആക്രമിച്ചത്. വൈദ്യപരിശോധനയിൽ എസ്ഐ മദ്യ ലഹരിയിലായിരുന്നു എന്ന് തെളിഞ്ഞതോടെ ഇയാൾക്കെതിരെ കേസെടുക്കുമെന്നും ആലുവ റൂറൽ എസ്പി വ്യക്തമാക്കി.
കൺട്രോൾ റൂം വാഹനത്തിന്റെ ചുമതലയുണ്ടായിരുന്ന എസ് ഐ ഇതേ വാഹനത്തിൽ ഡ്രൈവർക്കൊപ്പമാണ് കടയിൽ എത്തിയത്. തുടർന്ന് കടയുടമ കുഞ്ഞുമോൻ, ഭാര്യ എൽബി, പത്തു വയസുകാരിയായ മകൾ, കടയിലെ സഹായി ബൈജു, അവിടെയുണ്ടായിരുന്ന പി ജെ ജോണി എന്നിവരെ ലാത്തികൊണ്ട് അടിക്കുകയായിരുന്നു. കുഞ്ഞുമോനും മകൾക്കും ബൈജുവിനും പരിക്കേറ്റു. തുടർന്ന് ഇവർ അങ്കമാലി സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി.
advertisement
കരിയാട്ടിൽ കത്തിക്കുത്തു നടക്കുന്നതായി വിവരം ലഭിച്ചെത്തിയതാണെന്ന് മർദനത്തിനിടെ എസ്ഐ പറയുന്നുണ്ടായിരുന്നെന്ന് എൽബി പറഞ്ഞു. സംഭവത്തെ തുടർന്ന് നാട്ടുകാർ എസ്ഐയെ തടഞ്ഞുവച്ചു. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു എസ്ഐ എന്ന് നാട്ടുകാർ ആരോപിച്ചു. നെടുമ്പാശ്ശേരി പൊവീസ് എത്തി എസ്ഐയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മദ്യപിച്ചെത്തി കട ഉടമയെയും കുടുംബത്തെയും ആക്രമിച്ച എസ് ഐയെ സസ്പെൻഡ് ചെയ്യും
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement