TRENDING:

ബസിൽ അപമര്യാദയായി പെരുമാറിയെന്ന 18 സെക്കൻഡ് വീഡിയോ യുവതി പ്രചരിപ്പിച്ചു; യുവാവ് ജീവനൊടുക്കി

Last Updated:

യുവതി ചിത്രീകരിച്ച വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതിന് പിന്നാലെയാണ് യുവാവ് ജീവനൊടുക്കിയത്.

advertisement
കണ്ടന്റ് ക്രിയേറ്ററായ യുവതിയുടെ 18 സെക്കൻഡ് വൈറൽ വീഡിയോയുടെ പേരിൽ യുവാവ് ജീവനൊടുക്കിയതായി പരാതി. സോഷ്യൽമീഡിയയിലൂടെ ദൃശ്യം പ്രചരിച്ചതിനു പിന്നാലെയാണ് യുവാവ് ജീവനൊടുക്കിയത്. കോഴിക്കോട് ​ഗോവിന്ദപുരം സ്വദേശി ദീപക് (41) ആണ് മരിച്ചത്. ബസിൽവെച്ച് ദീപക് ലൈം​ഗിക അതിക്രമം കാട്ടിയെന്ന് യുവതി പൊലീസിലും പരാതിപ്പെട്ടിരുന്നു. യുവതി ചിത്രീകരിച്ച വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതിന് പിന്നാലെയാണ് ദീപക് ജീവനൊടുക്കിയത്.
ദീപക്
ദീപക്
advertisement

സോഷ്യൽ മീഡിയയിലൂടെ യുവതി പ്രചരിപ്പിച്ചത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്നും ഇതിനെത്തുടർന്ന് ദീപക് വലിയ മാനസിക വിഷമത്തിലായിരുന്നുവെന്നും ദീപക്കിൻ്റെ ബന്ധുക്കൾ ആരോപിക്കുന്നു. ഞായറാഴ്ച രാവിലെയാണ് ഗോവിന്ദപുരത്തെ വീട്ടിൽ ദീപകിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസമയത്ത് അച്ഛനും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കോഴിക്കോട്ടെ ഒരു വസ്ത്ര വ്യാപാര ശാലയിലെ സെയിൽസ് മാനേജരായി ജോലി ചെയ്യുകയായിരുന്നു ദീപക്. ഇതുമായി ബന്ധപ്പെട്ട് യാത്രകൾ ചെയ്യാറുണ്ട്. വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ തിരക്കുള്ള ബസിൽ വെച്ച് ദീപക് തന്നോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി. ദുരുദ്ദേശത്തോടെ യുവാവ് ശരീരത്തിൽ സ്പർശിച്ചുവെന്ന് കാട്ടി യുവതി വടകര പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

advertisement

ബസിനുള്ളിൽ വെച്ച് ചിത്രീകരിച്ച 18 സെക്കൻഡ് വരുന്ന വീഡിയോ യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ അത് വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ദീപക് കടുത്ത മാനസിക സംഘർഷത്തിലായതെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ദീപക്കിന്റെ മരണത്തിന് പിന്നാലെ ഈ സമൂഹത്തിനാണ് ചികിത്സ വേണ്ടതെന്ന് ആവശ്യമായി യുവതി 2.40 മിനിറ്റ് വരുന്ന മറ്റൊരു വീഡിയോ ഞായറാഴ്ച സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
ബസിൽ അപമര്യാദയായി പെരുമാറിയെന്ന 18 സെക്കൻഡ് വീഡിയോ യുവതി പ്രചരിപ്പിച്ചു; യുവാവ് ജീവനൊടുക്കി
Open in App
Home
Video
Impact Shorts
Web Stories