TRENDING:

മലപ്പുറത്ത് പീഡനക്കേസിൽ ജയിലിലുള്ള 44 കാരന് 17 കാരിയെ പീഡിപ്പിച്ച കേസിൽ 55 വർഷം കഠിനതടവ്

Last Updated:

കരിപ്പൂർ കുമ്മിണിപ്പറമ്പ് അൽത്താഫ് മൻസിലിൽ ഷമീറലി മൻസൂറിനെയാണ് (44) മഞ്ചേരി രണ്ടാം ഫാസ്റ്റ്‌ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്‌ജി എ.എം. അഷ്റഫ് ശിക്ഷിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പീഡനക്കേസിൽ ജയിലിലുള്ള പ്രതിക്ക് മറ്റൊരു കേസിൽ 55 വർഷം കഠിനതടവ്. മലപ്പുറം കൊണ്ടോട്ടിയിൽ വച്ച് 17 കാരിയേ പീഡിപ്പിച്ച കേസിൽ കരിപ്പൂർ കുമ്മിണിപ്പറമ്പ് അൽത്താഫ് മൻസിലിൽ ഷമീറലി മൻസൂറിനെയാണ് (44) മഞ്ചേരി രണ്ടാം ഫാസ്റ്റ്‌ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്‌ജി എ.എം. അഷ്റഫ് ശിക്ഷിച്ചത്.
News18
News18
advertisement

പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ പ്രതിക്ക് വിവിധ വകുപ്പുകളിലായി 55 വർഷം കഠിനതടവും 430000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ‌‌‌കരിപ്പൂർ കുമ്മിണിപ്പറമ്പ് അൽത്താഫ് മൻസിലിൽ ഷമീറലി മൻസൂറിനെയാണ് (44) മഞ്ചേരി രണ്ടാം ഫാസ്റ്റ്‌ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്‌ജി എ.എം. അഷ്റഫ് ശിക്ഷിച്ചത്.

പ്രതി സമാനമായ മറ്റൊരു കേസിൽ 18 വർഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട് നിലവിൽ തവനൂർ സെൻട്രൽ ജയിലിലാണ്. പിഴയടച്ചില്ലെങ്കിൽ എട്ടു മാസവും പത്തു ദിവസവും അധികതടവ് അനുഭവിക്കണം. പിഴയടച്ചാൽ തുക അതിജീവിതയ്ക്ക് നൽകണം.

advertisement

കൂടാതെ വിക്ടിം കോമ്പൻസേഷൻ സ്കീം പ്രകാരം കൂടുതൽ നഷ്ടപരിഹാരം നൽകാൻ കോടതി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോട് നിർദേശിക്കുകയും ചെയ്തു. 2024 സെപ്റ്റംബർ 12-നാണ് കേസിനാസ്പ്പദമായ സംഭവം. പ്രതി കൊണ്ടോട്ടിയിൽ കുട്ടിയെ സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി ലോഡ്‌ജ് മുറിയിലെത്തിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് കേസ്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
മലപ്പുറത്ത് പീഡനക്കേസിൽ ജയിലിലുള്ള 44 കാരന് 17 കാരിയെ പീഡിപ്പിച്ച കേസിൽ 55 വർഷം കഠിനതടവ്
Open in App
Home
Video
Impact Shorts
Web Stories