TRENDING:

പാലക്കാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾക്ക് 51 വർഷം കഠിന തടവ്

Last Updated:

അട്ടപ്പാടി ഷോളയൂർ സ്വദേശി അഗസ്റ്റിനെയാണ് പാലക്കാട് അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 51 വർഷം കഠിനതടവും 1,20000 രൂപ പിഴയും ശിക്ഷ. അട്ടപ്പാടി ഷോളയൂർ സ്വദേശി അഗസ്റ്റിനെയാണ് പാലക്കാട് അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. പിഴയൊടുക്കാത്ത സാഹചര്യത്തിൽ പതിനാല് മാസം അധിക കഠിനതടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

പിഴത്തുക അതിജീവിതയ്ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. 2018 ലാണ് പെൺകുട്ടിയെ വ്യത്യസ്ത ഇടങ്ങളിൽ വച്ച് പ്രതി ചൂഷണത്തിനിരയാക്കിയത്. അഗളി എ.എസ്.പിയായിരുന്ന നവനീത് ശർമ ഐപിഎസിന്റെ നേതൃത്വത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച തമിഴ്നാട് മുന്‍ ഡിജിപിക്ക് 3 വര്‍ഷം തടവ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ടി.ശോഭന ഹാജരായി. പ്രോസിക്യൂഷൻ ഇരുപത് സാക്ഷികളെ വിസ്തരിച്ച് ഇരുപത്തി രണ്ട് രേഖകൾ ഹാജരാക്കി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അഗസ്റ്റിനെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
പാലക്കാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾക്ക് 51 വർഷം കഠിന തടവ്
Open in App
Home
Video
Impact Shorts
Web Stories