സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച തമിഴ്നാട് മുന്‍ ഡിജിപിക്ക് 3 വര്‍ഷം തടവ്
- Published by:Arun krishna
- news18-malayalam
Last Updated:
ഡിഎംകെ, അധികാരത്തിലെത്തിയാൽ നിയമനടപടികൾ വേഗത്തിലാക്കി രാജേഷ് ദാസിന് ശിക്ഷ വാങ്ങി നൽകുമെന്ന് അന്ന് പ്രതിപക്ഷ നേതാവായിരുന്ന എം.കെ.സ്റ്റാലിൻ ഉറപ്പു നൽകിയിരുന്നു
സഹപ്രവര്‍ത്തകയെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ തമിഴ്നാട് മുന്‍ ഡിജിപിക്ക് മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ. തമിഴ്നാട് പോലീസ് മുന്‍ സ്പെഷ്യല്‍ ഡിജിപി രാജേഷ് ദാസിനെയാണ് വില്ലുപുരം പോലീസ് ശിക്ഷിച്ചത്. 2021 ഫെബ്രുവരിയിൽ ഒരു ജൂനിയർ ഓഫീസർ നൽകിയ ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് ഇയാളെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.
അന്ന് മുഖ്യമന്ത്രിയായിരുന്ന എടപ്പാടി കെ.പളനിസാമിയുടെ സുരക്ഷാചുമതലയുടെ ഭാഗമായി യാതചെയ്യവെ മുതിർന്ന ഉദ്യോഗസ്ഥനായ രാജേഷ് കാറിൽവച്ച് ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്നാണ് പരാതി. ഫെബ്രുവരി 21ന് രാത്രി തിരുച്ചിറപ്പള്ളി-ചെന്നൈ ഹൈവേയില്‍ വച്ചായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പോയതിന് പിന്നാലെ വിഐപി ഡ്യൂട്ടി കഴിഞ്ഞ് സ്‌പെഷ്യല്‍ ഡിജിപിയും സംഘവും ചെന്നൈയിലേക്കു മടങ്ങുകയായിരുന്നു.
മുതിര്‍ന്ന ഓഫിസറെ സ്വീകരിക്കേണ്ട ചുമതല നിയോഗിക്കപ്പെട്ട പരാതിക്കാരി സല്യൂട്ട് ചെയ്ത് വാഹനവ്യൂഹത്തിനൊപ്പം സഞ്ചരിക്കുകയാണ് പതിവ്. എന്നാല്‍ സ്‌പെഷ്യല്‍ ഡിജിപി രാജേഷ് ദാസ് വനിതാ ഓഫിസറോടു തന്റെ കാറില്‍ കയറാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കാറിനുള്ളിൽ വച്ച് ഡിജിപിയില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായെന്ന് പരാതിയില്‍ പറയുന്നു.
advertisement
കാര്‍ 40 മിനിറ്റ് സഞ്ചരിച്ചു കഴിഞ്ഞപ്പോള്‍ അടുത്ത സ്ഥലത്ത് നോര്‍ത്ത് സോണ്‍ ഐജിപി കെ. ശങ്കര്‍, ഡിഐജി എം. പാണ്ഡ്യന്‍ ഐപിഎസ് ഓഫിസര്‍മാരായ സിയാഉള്‍ ഹഖ് എന്നിവര്‍ ഡിജിപിയെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കാര്‍ നിര്‍ത്തിയയുടന്‍ വനിതാ ഓഫിസര്‍ വലതുഭാഗത്തെ ഡോര്‍ തുറന്ന് പുറത്തേക്കോടി. തൊട്ടുപിറ്റേന്നാണ് വനിതാ ഓഫിസര്‍ ചെന്നൈയിലെത്തി ഡിജിപി ജെ.കെ. ത്രിപാഠിക്കും ആഭ്യന്തര മന്ത്രാലയത്തിനും പരാതി നല്‍കിയത്.
advertisement
വനിത ഉദ്യോഗസ്ഥയുടെ പരാതിയെ തുടർന്ന് അണ്ണാ ഡിഎംകെ സർക്കാർ രാജേഷ് ദാസിനെ സസ്പെൻഡ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 2021ലെ തെരഞ്ഞെടുപ്പിൽ ഇത് പ്രചാരണ വിഷയമായി ഉയര്‍ത്തിയ ഡിഎംകെ, അധികാരത്തിലെത്തിയാൽ നിയമനടപടികൾ വേഗത്തിലാക്കി രാജേഷ് ദാസിന് ശിക്ഷ വാങ്ങി നൽകുമെന്ന് അന്ന് പ്രതിപക്ഷ നേതാവായിരുന്ന എം.കെ.സ്റ്റാലിൻ ഉറപ്പു നൽകുകയും ചെയ്തിരുന്നു.
രണ്ടു ദിവസത്തിനുശേഷം സ്‌പെഷല്‍ ഡിജിപി സ്ഥാനത്തുനിന്ന് ദാസിനെ നീക്കി. തുടർന്ന് ആറംഗം അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു. ഡിജിപിക്കെതിരെ പരാതി നല്‍കാന്‍ പോകുന്നതിനിടെ എസ്പിയുടെ നേതൃത്വത്തില്‍ 150ഓളം പോലീസുകാരെത്തി വഴി തടയാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്.
Location :
Chennai,Chennai,Tamil Nadu
First Published :
June 16, 2023 2:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച തമിഴ്നാട് മുന്‍ ഡിജിപിക്ക് 3 വര്‍ഷം തടവ്