TRENDING:

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 9-ാം ക്ലാസുകാരിയെ പീഡിപ്പിച്ചശേഷം സുഹൃത്തുക്കള്‍ക്കും പരിചയപ്പെടുത്തി; സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗം ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഒന്‍പതാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗം ഉള്‍പ്പെടെ ആറു പേര്‍ അറസ്റ്റില്‍.
advertisement

നീണ്ടൂര്‍ സ്വദേശികളായ അജയ് ജോയ്, അരുണ്‍ പീറ്റര്‍, അണ്ടിപ്പിള്ളിക്കാവ് സ്വദേശി സരണ്‍ജിത്, പട്ടണം സ്വദേശി അല്‍ബിന്‍, പൂയപ്പിള്ളി സ്വദേശി ഷെറിന്‍കുമാര്‍, പെരുമ്പടന്ന സ്വദേശി രോഹിത് എന്നിവരാണ് അറസ്റ്റിലായത്.

സി.പി.എം ചിറ്റാറ്റുകര വെസ്റ്റ് ലോക്കല്‍ കമ്മിറ്റിക്കു കീഴിലുള്ള പൂയപ്പിള്ളി ബ്രാഞ്ച് അംഗമാണ് ഷെറിന്‍കുമാര്‍. കേസില്‍ ഉള്‍പ്പെട്ടതോടെ ഇയാളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി.

കേസിലെ ഒന്നാം പ്രതിയായ അജയ് ജോയ് ആണ്‍ പെണ്‍കുട്ടിയുമായി ഫേസ്ബുക്ക് മുഖേന സൗഹൃദത്തിലായത്. ഇതിനു സേഷം ഇയാള്‍ പലതവണ പെണ്‍കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിച്ചു. പിന്നീട് പെണ്‍കുട്ടിയെ സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്തുക്കൊടുക്കുകയായിരുന്നു.

പ്രതികളെല്ലാം കഴിഞ്ഞ ഒരു വര്‍ഷമായി പെണ്‍കുട്ടിയെ വീട്ടിലെത്തി പീഡിപ്പിച്ചെന്നാണ് മൊഴി. പെണ്‍കുട്ടിയുടെ സ്വര്‍ണമാല കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. പ്രതികളില്‍ ഒരാളായ ശരണ്‍ജിത്തിന് മാല നല്‍കിയെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി.

അജയ് ജോണ്‍ പറഞ്ഞതനുസരിച്ചാണ് ശരണ്‍ജിത്തിന് മാല നല്‍കിയത്. ഇരുവരും നേരത്തേ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റുള്ളവരും വീട്ടിലെത്തി പീഡിപ്പിച്ചത്. മാല കാണാതായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവ് സ്‌കൂളില്‍ പരാതി നല്‍കി. ഇതേത്തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയയാക്കി. അപ്പോഴാണ് പെണ്‍കുട്ടി പീഡനവിവരം പുറത്തു പറഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 9-ാം ക്ലാസുകാരിയെ പീഡിപ്പിച്ചശേഷം സുഹൃത്തുക്കള്‍ക്കും പരിചയപ്പെടുത്തി; സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗം ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍