TRENDING:

കാബിൻ ക്രൂവായ 26കാരിയെ ഹോട്ടലിൽ വച്ച് ബലാത്സംഗം ചെയ്ത 60കാരനായ പൈലറ്റിനെതിരെ കേസ്

Last Updated:

നവംബർ 19ന് ബെംഗളൂരുവിൽ നിന്ന് പുട്ടപർത്തിയിലേക്കു പോകേണ്ടിയിരുന്ന സ്വകാര്യ വിമാനക്കമ്പനിയുടെ കാബിൻ ക്രൂ അംഗമായ യുവതിയെയാണ് അതേ വിമാനത്തിലെ പൈലറ്റ് രോഹിത് ശരൺ ബലാത്സംഗം ചെയ്തത്

advertisement
ബെംഗളൂരു: നഗരത്തിലെ ആഡംബര ഹോട്ടലിൽ വച്ച് കാബിൻ ക്രൂവായ 26കാരിയെ 60കാരനായ പൈലറ്റ് ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ പൈലറ്റിനെതിരെ ബെംഗളൂരു പോലീസ് കേസെടുത്തു. നവംബർ 19ന് ബെംഗളൂരുവിൽ നിന്ന് പുട്ടപർത്തിയിലേക്കു പോകേണ്ടിയിരുന്ന സ്വകാര്യ വിമാനക്കമ്പനിയുടെ കാബിൻ ക്രൂ അംഗമായ യുവതിയെയാണ് അതേ വിമാനത്തിലെ പൈലറ്റ് രോഹിത് ശരൺ ബലാത്സംഗം ചെയ്തത്.
News18
News18
advertisement

നവംബർ 18നാണ് സംഭവം. ഹൈദരാബാദിലെ ബീഗംപേട്ടിൽ നിന്നാണ് ചാർട്ടേഡ് വിമാനത്തിൽ ഈ കേസിലെ പ്രതിയായ രോഹിത് ശരൺ മറ്റൊരു പൈലറ്റിനും അതിജീവിതയ്ക്കും ഒപ്പം ഹോട്ടലിൽ മുറിയെടുത്തത്. നവംബർ 19ന് പുട്ടപർത്തിയിലേക്ക് മടങ്ങാനാണ് തീരുമാനിച്ചിരുന്നത്. പുകവലിക്കാൻ വേണ്ടി പുറത്തുപോകുന്നതിനിടെ ഹോട്ടൽ മുറിക്ക് സമീപം കൊണ്ടുപോയി രോഹിത് തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി.

നവംബർ 20ന് ബീഗംപേട്ടിൽ തിരിച്ചെത്തിയപ്പോൾ, യുവതി ഉടൻ തന്നെ മാനേജ്മെന്റിനെ സമീപിക്കുകയും ഹൈദരാബാദ് ബീഗംപേട്ട് പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഭാരതീയ ന്യായ സംഹിത (ബലാത്സംഗ കുറ്റകൃത്യം) സെക്ഷൻ 63 പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കൂടുതൽ അന്വേഷണത്തിനായി കേസ് ബെംഗളൂരു ഹലസുരു പോലീസിന് കൈമാറി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A 26-year-old cabin crew member has filed a complaint alleging that a 60-year-old pilot raped her at a luxury hotel in Bengaluru city. Bengaluru police have registered a case against the pilot in connection with the incident. The woman, a cabin crew member of a private airline scheduled to fly from Bengaluru to Puttaparthi on November 19, was allegedly raped by the pilot of the same flight, Rohit Sharan.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
കാബിൻ ക്രൂവായ 26കാരിയെ ഹോട്ടലിൽ വച്ച് ബലാത്സംഗം ചെയ്ത 60കാരനായ പൈലറ്റിനെതിരെ കേസ്
Open in App
Home
Video
Impact Shorts
Web Stories