Also Read- ‘ഇതാണോടാ നിന്‍റെ ഐഎസ്ആർഒയിലെ ജോലി’; തുവ്വൂർ സുജിത വധക്കേസ് പ്രതി വിഷ്ണുവിനെതിരെ രോഷത്തോടെ നാട്ടുകാർ
പെൺകുട്ടിയുടെ വീടുമായുള്ള പരിചയം മുതലെടുത്ത് പ്രതി നാലുമാസംമുമ്പ് വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്ത് അതിക്രമിച്ചുകയറി ബലംപ്രയോഗിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അതിനുശേഷം വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തി. പ്രതിയെ പേടിച്ച് യുവതി ആരോടും പറഞ്ഞിരുന്നില്ല.
Also Read- സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫീസർ 3000 രൂപ കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായി
advertisement
എന്നാല്‍ പിന്നീട് യുവതിക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. യുവതിയുടെ പരാതിയിൽ ചോദ്യം ചെയ്തെങ്കിലും പ്രതി വിജയൻ കുറ്റം നിഷേധിച്ചു. പിന്നീട് ഡിഎന്‍എ പരിശോധന നടത്തിയാണ് വിജയന്‍ തന്നെയാണ് പ്രതിയെന്ന് പോലീസ് ഉറപ്പിച്ചത്.
കിളികൊല്ലൂർ സ്റ്റേഷൻ ഇൻസ്പെക്ടർ ഗിരീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.