വന്ദേഭാരതിന് കല്ലെറിഞ്ഞത് ഭാര്യയുമായി പിണങ്ങിയ ദേഷ്യത്തിലെന്ന് മാഹിയിൽ കല്ലെറിഞ്ഞതിന് പിടിയിലായ പ്രതി

Last Updated:

ഫോണിൽ സംസാരിക്കുമ്പോൾ ഭാര്യയുമായി പിണങ്ങിയെന്നും, ഇതിന്‍റെ ദേഷ്യത്തിലാണ് ട്രെയിന് കല്ലെറിഞ്ഞതെന്നും ഇയാൾ പറഞ്ഞു

വന്ദേഭാരത്
വന്ദേഭാരത്
കണ്ണൂർ: മാഹി റെയിൽവേ സ്റ്റേഷന് സമീപം വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് കല്ലെറിഞ്ഞത് ഭാര്യയുമായി പിണങ്ങിയ ദേഷ്യത്തിലെന്ന് പിടിയിലായ ആൾ പൊലീസിനോട് പറഞ്ഞു. മാഹി സ്വദേശിയും മലപ്പുറം കൊണ്ടോട്ടി തുറക്കലിലെ താമസക്കാരനുമായ എം.പി സൈബീസ്(32) ആണ് വന്ദേഭാരതിന് കല്ലെറിഞ്ഞ കേസിൽ ആർപിഎഫ് പിടികൂടിയത്.
ഫോണിൽ സംസാരിക്കുമ്പോൾ ഭാര്യയുമായി പിണങ്ങിയെന്നും, ഇതിന്‍റെ ദേഷ്യത്തിലാണ് ട്രെയിന് കല്ലെറിഞ്ഞതെന്നും ഇയാൾ പറഞ്ഞു. എന്നാൽ ഇയാൾ നൽകിയ മൊഴി ആർപിഎഫ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. ചോദ്യം ചെയ്യൽ തുടരുമെന്ന് ആർപിഎഫ് അറിയിച്ചു. തലശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ സെപ്റ്റംബർ ഏഴ് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കല്ലേറിൽ വന്ദേഭാരത് എക്സ്പ്രസിന്‍റെ എക്സിക്യൂട്ടീവ് കോച്ചായ സി8-ലെ 23,24 സീറ്റുകളുടെ ചില്ല് തകർന്നിരുന്നു.
അതേസമയം തലശേരി റെയിൽവേ സ്റ്റേഷനിൽവെച്ച് ഏറനാട് എക്സ്പ്രസിന് ക്ലെലറിഞ്ഞ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. ട്രെയിനിലെ കച്ചവടക്കാരായ കോഴിക്കോട് കക്കോടി കൊതേരി വീട്ടിൽ ഫാിൽ, അഴിയൂർ അലിനഗറിൽ മൊയ്തു എന്നിവരാണ് അറസ്റ്റിലായത്. ഇവർ പ്ലാറ്റ്ഫോമിൽനിന്ന് ട്രെയിനിന്‍റെ പിൻഭാഗത്തേക്ക് കല്ലെറിയുകയായിരുന്നു.
advertisement
ഏറനാട് ഉൾപ്പടെയുള്ള ട്രെയിനുകളിൽ കച്ചവടം നടത്തുന്നവരാണ് ഇവർ. വടകര റെയിൽവേ സ്റ്റേഷനിൽനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഫാസിലും മൊയ്തുവും തമ്മിലുള്ള വാക്കുതർക്കത്തിനിടെ വലിച്ചെറിഞ്ഞ കല്ല് ട്രെയിനിൽ പതിക്കുകയായിരുന്നുവെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വന്ദേഭാരതിന് കല്ലെറിഞ്ഞത് ഭാര്യയുമായി പിണങ്ങിയ ദേഷ്യത്തിലെന്ന് മാഹിയിൽ കല്ലെറിഞ്ഞതിന് പിടിയിലായ പ്രതി
Next Article
advertisement
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ 
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ
  • ഐ ലൗ മുഹമ്മദ് കാമ്പയിൻ സമൂഹത്തിൽ വിഭാഗീയത പരത്താൻ കാരണമാകരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ ആവശ്യപ്പെട്ടു.

  • മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ ജീവിതത്തിലൂടെ പ്രസരിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്ന് യോഗം നിർദേശിച്ചു.

  • പലസ്തീൻ പ്രശ്നം പരിഹരിക്കാൻ രാജ്യങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അഹ്‌ലെ ഹദീസ് ശൂറ അഭിപ്രായപ്പെട്ടു.

View All
advertisement