ഫെബ്രുവരി 24 നാണ് സുധയുടെ മൃതദേഹം റെയില്‍വേ ട്രാക്കിൽ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിലായി. ഹൈക്കോടതി ജീവനക്കാരനായിരുന്ന ഷാജിയുടെ സഹപ്രവർത്തകയായിരുന്ന അശ്വതിയുടെ മകളാണ് സുധ. ഇവർ തമ്മിൽ വർഷങ്ങളായി സൗഹൃദമുണ്ടായിരുന്നു. സുധ വിവാഹമോചിതയായ ഘട്ടത്തിലാണ് ഇവർ കൂടുതൽ അടുത്തത്. എന്നാൽ അടുപ്പം വളർന്നത് ഷാജിയുടെ വീട്ടിലറിയിക്കുമെന്നും കുടുംബം തകർക്കുമെന്നും സുധ ഭീഷണിപ്പെടുത്തിയതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത് എന്നാണ് സൂചന. സുധയെ ഒഴിവാക്കാൻ ഷാജി മുൻകൂട്ടി പ്ലാൻ ചെയ്യുകയായിരുന്നു.
advertisement
ക്രൂരമായ ഉപദ്രവമാണ് യുവതി നേരിട്ടതെന്നു പൊലീസ് പറഞ്ഞു. യുവതിയുടെ മുഖത്ത് ഷാജി പലതവണ മുഷ്ടി ചുരുട്ടി ഇടിച്ചു. ഹൈക്കോടതി മുൻ ജീവനക്കാരനാണ് ഷാജി. ഇരുവരും ഏറെ നാൾ സുഹൃത്തുക്കളായിരുന്നു. വാക്കു തർക്കത്തിനിടെ ഉണ്ടായ അടിപിടിയിൽ സുധയെ കൊന്നു ഷാജി ട്രാക്കിൽ തള്ളുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
ഫെബ്രുവരി 23 രാത്രി രാത്രി പൂത്തോട്ടയിൽ നിന്ന് സുധയെ വൈറ്റില ഫ്ലൈഓവറിന് താഴെ എത്തിച്ച ഷാജി വാക്കു തർക്കത്തിനിടെ ഉണ്ടായ അടിപിടിയിൽ സുധയെ കൊന്നു ഷാജി ട്രാക്കിൽ തള്ളുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. മാനസിക വിഭ്രാന്തിയോടെ പെരുമാറിയിരുന്ന സുധ ഇടയ്ക്ക് ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ഈ സാഹചര്യം മുതലെടുക്കാനാണു സുധയുടെ മരണം ആത്മഹത്യയാണെന്നു വരുത്തിത്തീർക്കാൻ മൃതദേഹം റെയിൽവേ ട്രാക്കിൽ ഷാജി ഇട്ടതെന്നാണു പൊലീസ് പറയുന്നത്.
സുധ ക്രൂരമായ ഉപദ്രവമാണ് നേരിട്ടതെന്നു പൊലീസ് പറഞ്ഞു. സുധയെ കാറിൽ നിന്ന് ബലംപ്രയോഗിച്ച് പുറത്തിറക്കി ക്രൂരമായി മർദ്ദിക്കുകയും തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പോലീസ് നൽകുന്ന സൂചന. യുവതിയുടെ മുഖത്ത് ഷാജി പലതവണ മുഷ്ടി ചുരുട്ടി ഇടിച്ചു. ട്രെയിൻ തട്ടിയുള്ള മരണമാണെന്ന് വരുത്തിത്തീർക്കാൻ ബോധരഹിതയായ സുധയെ ട്രാക്കിൽ ഉപേക്ഷിച്ചാണ് ഇയാൾ കടന്നുകളഞ്ഞത്. എന്നാൽ ട്രെയിൻ എത്തുന്നതിന് മുൻപേ മരണം സംഭവിച്ചിരുന്നു.
പുലർച്ചെ 1.45-ഓടെ അമൃത എക്‌സ്‌പ്രസിലെ ലോക്കോ പൈലറ്റാണ് മൃതദേഹം കണ്ട് അധികൃതരെ വിവരമറിയിച്ചത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച സുധയുടെ മൊബൈൽ ഫോണും പരിസരത്തെ സിസിടിവി ദൃശ്യങ്ങളുമാണ് പ്രതിയെ പെട്ടെന്ന് വലയിലാക്കാൻ സഹായിച്ചത്. ഇരുവരും റെയിൽവേ പാളത്തിന് സമീപത്തേക്ക് നടന്നുപോകുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാകുന്നതിന് മുൻപേ പ്രതിയെ മരട് പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ ഫെബ്രുവറി 25 ന് കോടതിയിൽ ഹാജരാക്കും.
