സംഭവത്തിൽ വിവിപുരം പൊലീസ് കേസെടുത്തു. സീനിയർ സിവിൽ ജഡ്ജിയുടെയും ജെഎംഎഫ്‌സി കോടതിയുടെയും നിർദ്ദേശപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വിജയനഗർ സെക്കന്റ് സ്റ്റേജിലെ ഒരു വീട്ടിൽ താമസിക്കുന്ന എം രഘു കാരിപ്പയാണ് പരാതിയുമായി രംഗത്തെത്തിയത്.അദ്ദേഹത്തിന്റെ ഭാര്യ ജാസ്മിൻ കാരിപ്പയ്‌ക്കെതിരെയാണ് പരാതി.
ഭാര്യയായ ജാസ്മിൻ കാരിപ്പ കഴിഞ്ഞ അഞ്ച് വർഷമായി തന്നെ മാനസികമായി പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും രഘു പരാതിയിൽ പറയുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ 15ന് ഗോകുലം തേർഡ് സ്റ്റേജിലുള്ള വീട്ടിൽ താൻ കുളിക്കുന്ന സമയത്ത് ഭാര്യ തന്റെ സ്വർണ്ണ മോതിരം, ബ്രേസ്ലെറ്റ്, നാല് മോതിരങ്ങൾ, രണ്ട് സ്വർണ്ണനാണയങ്ങൾ, ഒരു മാല എന്നിവ മോഷ്ടിച്ചുവെന്നാണ് രഘുവിന്റെ ആരോപണം.
advertisement
Also Read- ലിഫ്റ്റ് ചോദിച്ച് കുടുങ്ങി; സ്വർണമാലയുമായി കള്ളൻ രക്ഷപ്പെടാൻ കയറിയത് വീട്ടുടമയുടെ ബൈക്കിൽ
ഇവ അലമാരയിലാണ് സൂക്ഷിച്ചിരുന്നതെന്നും ഇയാൾ പറഞ്ഞു. കുളികഴിഞ്ഞ് വന്ന് നോക്കുമ്പോൾ ആഭരണങ്ങൾ കണ്ടില്ല. തുടർന്ന് ഭാര്യയോട് ഇതേപ്പറ്റി ചോദിച്ചു. അപ്പോൾ തന്നെ ഭീഷണിപ്പെടുത്തുന്ന രീതിയിലാണ് ഭാര്യ സംസാരിച്ചതെന്നും രഘു പറയുന്നു.
Also Read- ആറ്റിങ്ങലിൽ നഴ്സിനെ വെട്ടിക്കൊന്ന കേസിലെ പ്രതി ജീവനൊടുക്കിയ നിലയിൽ
തുടർന്നാണ് പരാതിയുമായി മുന്നോട്ടുപോകാൻ രഘു തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഏപ്രിൽ 16ന് തന്നെ ഇദ്ദേഹം വിവി പുരം പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയിരുന്നു. ഇതുപ്രകാരം ജൂൺ 16ന് ആഭരണങ്ങൾ മടക്കിക്കൊടുക്കണമെന്നാവശ്യപ്പെട്ട് ഭാര്യയായ ജാസ്മിൻ കാരിപ്പയ്ക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തു.
ജൂൺ 22ന് ജാസ്മിൻ നോട്ടീസിന് മറുപടി അയയ്ക്കുകയും ചെയ്തു. ആഭരണങ്ങൾ ഉടൻ തന്നെ മടക്കിനൽകുമെന്നായിരുന്നു മറുപടിയിലുണ്ടായിരുന്നത്. എന്നാൽ തന്റെ ആഭരണങ്ങൾ ഇതുവരെ അവർ മടക്കി തന്നിട്ടില്ല എന്ന് പറഞ്ഞ് രഘു കാരിപ്പ വീണ്ടും വിവിപുരം പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് പരാതിയിൻമേൽ തുടരന്വേഷണം നടത്തി വരികയാണ് പൊലീസ്. ‘

