TRENDING:

കോഴിക്കോട് 72കാരൻ 12കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ഡിഎൻഎ പരിശോധനാഫലത്തിൽ അറസ്റ്റ്

Last Updated:

വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയപ്പോഴാണ് കുട്ടി അഞ്ചു മാസം ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട് താമരശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ 12കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 72കാരൻ അറസ്റ്റിൽ. കുട്ടിയുടെ സമീപവാസിയെയാണ് അറസ്റ്റ് ചെയ്തത്. വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയപ്പോഴാണ് കുട്ടി അഞ്ചു മാസം ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. നാല് മാസങ്ങൾക്ക് മുൻപായിരുന്നു ഇത്. അതിന് ശേഷം താമരശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

പെൺകുട്ടിയുടെ മൊഴി സ്ഥിരീകരിക്കാൻ 72കാരനെ ഡിഎൻഎ പരിശോധനക്ക് വിധേയനാക്കിയിരുന്നു. ഡിഎൻഎ ഫലം വന്നതോടെയാണ് അറസ്റ്റ്. 72 കാരൻ്റെ വീടിനു സമീപത്തെ ഒഴിഞ്ഞ പറമ്പിൽ പെൺകുട്ടി കളിക്കാൻ വരികയും, ഇടക്ക് വീട്ടിൽ വെള്ളം കുടിക്കാനും എത്താറുണ്ടായിരുന്നു. ആ തക്കം നോക്കിയായിരുന്നു പീഡനം. 72 കാരൻ്റെ ഭാര്യ കൂലിപ്പണിക്ക് പോകാറുള്ളതിനാൽ വീട്ടിൽ ആരും ഉണ്ടാവാറില്ല. മക്കൾ വിവാഹം ചെയ്തുപോയവരാണ്. താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

advertisement

കാസർഗോഡ് നടന്ന മറ്റൊരു സംഭവത്തിൽ, രണ്ട് ദിവസങ്ങൾക്ക് മുൻപ് മകളെ ഗർഭിണിയാക്കിയ കേസിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 15 വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയതിന് 48 വയസ്സുള്ള വ്യക്തിയെ ജൂലൈ 29ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കാസർഗോഡിലെ ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

ജൂലൈ 23 ന് പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി വീട്ടിൽ പ്രസവിച്ചു. പ്രസവശേഷം അമിത രക്തസ്രാവം ഉണ്ടായതിനാൽ പെൺകുട്ടിയെയും നവജാതശിശുവിനെയും കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതർ ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു.

advertisement

ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണം (പോക്സോ) ചുമത്തി പോലീസ് ആളെ അറസ്റ്റ് ചെയ്തു. ഗൾഫിൽ നിന്ന് തിരികെ കൊണ്ടുവന്ന പ്രതി പീഡനം സമ്മതിച്ചു. പിതാവിന്റെയും പെൺകുട്ടിയുടെയും ഡിഎൻഎ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Summary: A 72-year-old man was arrested in Thamarassery, Kozhikode for raping and impregnating a 12-year-old girl. The girl who complained of abdomen pain was found to have been carrying. A DNA test was conduced on the accused after the girl raised complaint

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
കോഴിക്കോട് 72കാരൻ 12കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ഡിഎൻഎ പരിശോധനാഫലത്തിൽ അറസ്റ്റ്
Open in App
Home
Video
Impact Shorts
Web Stories