കടലാശ്ശേരിയിലെ ഊമന്‍പിള്ളി കൗസല്യ(78)യെ മാര്‍ച്ച് 25-ന് വൈകീട്ട് ഏഴോടെയാണ് കട്ടിലില്‍ മരിച്ചനിലയില്‍ കണ്ടത്. ഹൃദയാഘാതമെന്നായിരുന്നു ആദ്യം കരുതിയത് എങ്കിലും വളയും മാലയും കാണാത്തത് സംശയത്തിനിടയാക്കി.
കൗസല്യയുടെ മരണത്തില്‍ സംശയമുണ്ടെന്ന് രണ്ടാമത്തെ മകന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവദിവസം കൗസല്യ താമസിക്കുന്ന വീട്ടിലെത്തിയ ഗോകുല്‍ സ്‌നേഹത്തോടെ പെരുമാറി വള പണയം വയ്ക്കാനായി ചോദിക്കുകയായിരുന്നു. എന്നാല്‍ മദ്യം വാങ്ങാനല്ലേ എന്ന ചോദിച്ച് വള നല്‍കിയില്ല.
advertisement
തുടര്‍ന്ന് കൗസല്യയെ പിറകില്‍നിന്ന് പിടിച്ച് നിലത്തുകിടത്തി ദേഹത്ത് കയറിയിരുന്ന് മൂക്കും വായയും പൊത്തിപ്പിടിച്ചു. ബഹളം വച്ചതോടെ തലയിണയെടുത്ത് മുഖത്തമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൗസല്യയുടെ മരണം ഉറപ്പുവരുത്തിയശേഷം വളയും മാലയും ഊരിയെടുത്ത് സ്ഥലംവിട്ടു.
Also Read-Online Fraud | അധ്യാപികയ്ക്ക് ഒരുലക്ഷം രൂപ നഷ്ടമായി; തട്ടിപ്പ് KSEB ബിൽ ഉപയോഗിച്ച്
വള പണയപ്പെടുത്തിക്കിട്ടിയ 25,000 രൂപയില്‍ 3000 രൂപയെടുത്ത് ആദ്യം പോയത് ബിവറേജിലേക്കായിരുന്നു. മാല മുക്കുപണ്ടം ആയിരുന്നു. ഒരുമാസംമുമ്പ് സ്വര്‍ണമാല മകള്‍ക്ക് പണയംവെക്കാന്‍ കൗസല്യ നല്‍കിയിരുന്നു. ഗോകുല്‍ മരണാനന്തരച്ചടങ്ങുകള്‍ കഴിയുംവരെ രണ്ടുദിവസം ആര്‍ക്കും സംശയം തോന്നാത്തവിധം പങ്കെടുത്തു.
ഞായറാഴ്ച പോലീസ് കസ്റ്റഡിയിലെടുത്ത ഗോകുല്‍ ആദ്യം മരണത്തില്‍ തനിക്ക് പങ്കില്ലെന്നുവരുത്താന്‍ ശ്രമിച്ചു. ശ്വാസതടസ്സം അഭിനയിച്ചും ചോദ്യംചെയ്യലിനെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. അഞ്ച് മക്കളും വീടുവെച്ചുമാറിയതോടെ കുറച്ചുനാളുകളായി കൗസല്യ ഒറ്റയ്ക്കായിരുന്നു താമസം. തൊട്ടടുത്ത് താമസിക്കുന്ന മൂത്തമകന്റെ മകനാണ് ഗോകുല്‍. പണയപ്പെടുത്തിയ വള ധനകാര്യസ്ഥാപനത്തില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.