Online Fraud | അധ്യാപികയ്ക്ക് ഒരുലക്ഷം രൂപ‌ നഷ്ടമായി; തട്ടിപ്പ് KSEB ബിൽ ഉപയോഗിച്ച്

Last Updated:

പണം തട്ടിയെടുത്തശേഷവും സംഘം അക്കൗണ്ടിലെ കൂടുതൽ‌ പണം ലക്ഷ്യമിട്ട് അധ്യാപികയുടെ വീട്ടിലുമെത്തി

തിരുവനന്തപുരം: കെഎസ്ഇബി ബില്ലിന്‍റെ (KSEB Bill) പേരിലും ഓൺലൈൻ തട്ടിപ്പ് (Online Fraud). ഇരയായത് കോട്ടയത്തെ അധ്യാപിക (Teacher). തട്ടിപ്പ് സംഘത്തിന്റെ കെണിയിൽപെട്ട് ഇവർക്ക് നഷ്ടമായത് ഒരു ലക്ഷത്തിലേറെ രൂപയാണ്. എന്നിട്ടും വിടാതെ പിന്തുടർന്ന സംഘം അക്കൗണ്ടിലെ വലിയ തുക ലക്ഷ്യമിട്ട് നേരിട്ട് വീട്ടിലുമെത്തി. ഓൺലൈൻ തട്ടിപ്പ് സംഘം സംസാരിച്ചത് ഇംഗ്ലീഷും ഹിന്ദിയുമെങ്കിൽ വീട്ടിലെത്തിയ ആൾ മലയാളത്തിലാണ് സംസാരിച്ചത്.
കഴിഞ്ഞ മാസത്തെ വൈദ്യുതി ബിൽ അപ്ഡേറ്റ് ആയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി അധ്യാപികയുടെ ഭർത്താവിന്‍റെ മൊബൈലിലേക്ക് എസ്എംഎസ് വന്നതോടെയാണ് തട്ടിപ്പിന്‍റെ തുടക്കം. ഈ സന്ദേശത്തിൽ‌ കണ്ട നമ്പറിലേക്ക് അധ്യാപിക വിളിച്ചപ്പോൾ എനിഡെസ്ക് (AnyDesk)എന്ന മൊബൈൽ സ്ക്രീൻ ഷെയർ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടു. കെഎസ്ഇബി കൺസ്യൂമർ നമ്പറും പറഞ്ഞ് കൊടുത്ത് അപരൻ വിശ്വാസ്യത നേടി.‌
advertisement
ബില്ലിലെ പ്രശ്നം തീർക്കാൻ വെറും പത്ത് രൂപ അടയ്ക്കാനായിരുന്നു നിർദേശം. ബാങ്ക് എസ്എംഎസ് വന്നില്ലെന്ന പേരിൽ രണ്ട് എടിഎം കാർഡുകളിൽ നിന്ന് പത്ത് രൂപ അടപ്പിച്ചു. ഈ സമയം കൊണ്ട് രണ്ട് കാർഡിന്‍റെ വിവരങ്ങൾ എനി ഡെസ്ക് ആപ്പ് വഴി സ്വന്തമാക്കിയ ഓൺലൈൻ കള്ളൻ പണം തട്ടിയെടുത്തു. കാർഡുവഴിയുള്ള പണം പിൻവലിക്കൽ പരിധി 50,000 രൂപയായത് കൊണ്ട് കൂടുതൽ പണം പോയില്ല. പക്ഷേ ഒരു അക്കൗണ്ടിൽ ഉണ്ടായിരുന്ന വലിയ തുക ലക്ഷ്യമിട്ട സംഘാംഗം അധ്യാപികയുടെ വീട്ടിലെത്തി. ഇയാൾ സംസാരിച്ചത് മലയാളത്തിലാണെന്ന് അധ്യാപിക പറയുന്നു.
advertisement
കെഎസ്ഇബിക്കും ഉപഭോക്താവിനും മാത്രമറിയാവുന്ന കൺസ്യൂമർ നമ്പർ, ഈ തട്ടിപ്പ് സംഘത്തിന് എങ്ങനെ കിട്ടിയെന്നാണ് വ്യക്തമല്ലാത്തത്. പണം അക്കൗണ്ടിൽ നിന്ന് നഷ്ടമായിട്ടും ബാങ്കിൽ നിന്ന് എന്തുകൊണ്ട് എസ്എംഎസ് വന്നിട്ടുമില്ല എന്നതാണ് എല്ലാവരെയും കുഴക്കുന്നത്. ഓൺലൈൻ തട്ടിപ്പിന് പിന്നിൽ‌ ഉത്തരേന്ത്യൻ സംഘമാണെന്ന സംശയം ഉയരുമ്പോഴും വീട്ടിലെത്തിയ മലയാളി ആരെന്ന ചോദ്യവും ബാക്കിയാകുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Online Fraud | അധ്യാപികയ്ക്ക് ഒരുലക്ഷം രൂപ‌ നഷ്ടമായി; തട്ടിപ്പ് KSEB ബിൽ ഉപയോഗിച്ച്
Next Article
advertisement
Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement