TRENDING:

കണ്ണൂരിൽ 11 പെൺകുട്ടികളെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച ഒന്‍പതാം ക്ലാസുകാരൻ‌ അറസ്റ്റിൽ

Last Updated:

സൗഹൃദം നടിച്ച് പതിനൊന്നോളം പെൺകുട്ടികളെയാണ് 14 വയസുകാരൻ പീഡനത്തിനിരയാക്കിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ: ലഹരിമരുന്ന് നൽകി പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിൽ ഒമ്പതാം ക്ലാസുകാരൻ അറസ്റ്റിൽ. സൗഹൃദം നടിച്ച് പതിനൊന്നോളം പെൺകുട്ടികളെയാണ് 14 വയസുകാരൻ പീഡനത്തിനിരയാക്കിയത്. കണ്ണൂർ നഗരത്തിലെ ഒരു സ്കൂൾ വിദ്യാർത്ഥിനിയുടെ രക്ഷിതാക്കളാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പെൺകുട്ടിയെ മാനസികമായും ലൈംഗികമായും പീഡിപിച്ചതിനെ തുടർന്ന് കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു.
advertisement

വിദ്യാര്‍ത്ഥി തന്നെ ലഹരിമരുന്നിന് അടിമയാക്കുകയും ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. പോലിസ് നടത്തിയ അന്വേഷണത്തിലാണ് 14 വയസുകാരനെ പിടികൂടിയത്. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലെ ആൺകുട്ടി അപ്പോൾ വയനാട് ജുവനൈൽ ലഹരിമുക്ത ചികിത്സാ കേന്ദ്രത്തിൽ ചികിത്സയിലാണ്.

Also Read-പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഞ്ചാവ് ഉപയോ​ഗിക്കാൻ പ്രേരിപ്പിച്ച വ്ലോ​ഗർ അറസ്റ്റിൽ

പെൺകുട്ടി ലഹരിക്ക് അടിമയാണെന്നു തിരിച്ചറിഞ്ഞതോടെ ലഹരിമുക്ത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ കണ്ണൂർ അസി. സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയതോടെ പോലീസ് അതിവേഗം അന്വേഷണമാരംഭിക്കുകയായിരുന്നു. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലെ ആൺകുട്ടി അപ്പോൾ വയനാട് ജുവനൈൽ ലഹരിമുക്ത ചികിത്സാ കേന്ദ്രത്തിൽ ചികിത്സയിലാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
കണ്ണൂരിൽ 11 പെൺകുട്ടികളെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച ഒന്‍പതാം ക്ലാസുകാരൻ‌ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories