കൊല്ലപ്പെട്ട പെൺകുട്ടി ഇന്നലെ രാത്രി സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു. രാത്രി വഴിയിൽ വെച്ച് ആൾക്കാർ നോക്കിനിൽക്കെയാണ് സാഹിൽ പെൺകുട്ടിയെ തടഞ്ഞുനിർത്തി കുത്തിയത്. കൊല്ലപ്പെട്ട പെൺകുട്ടിയും സാഹിലും അടുപ്പത്തിലായിരുന്നു എന്ന് ഡൽഹി പോലീസ് പറഞ്ഞു.
അതേസമയം യുവാവ് പെൺകുട്ടിയെ ആക്രമിക്കുമ്പോൾ അതുവഴി പോയവർ തിരിഞ്ഞുനോക്കിയില്ലെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ആരെങ്കിലും വിവരം പൊലീസിൽ അറിയിച്ചിരുന്നെങ്കിൽ പെൺകുട്ടിയെ രക്ഷിക്കാമായിരുന്നുവെന്നും പറയപ്പെടുന്നു.
Also Read- മുൻവൈരാഗ്യം; മധ്യവയസ്കനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
advertisement
കേസ് അന്വേഷണത്തിനായി ഡൽഹി പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. കൊലപാതകിയായ യുവാവിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ഡല്‍ഹി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ സുമൻ നല്‍വ പ്രഖ്യാപിച്ചിരുന്നു. ഇന്ന് ഉച്ചയോടെ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. സംഭവത്തില്‍ പൊലീസിന് നോട്ടീസ് അയച്ചതായി ഡല്‍ഹി വനിത കമ്മീഷൻ മേധാവി സ്വാതി മലിവാള്‍ വ്യക്തമാക്കി.