മുൻവൈരാഗ്യം; മധ്യവയസ്കനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

Last Updated:

കൊടുവഴന്നൂർ പൊയ്കക്കട സ്വദേശി കുഞ്ഞുമോൻ എന്ന് വിളിക്കുന്ന പ്രസന്നൻ (56) ആണ് കുത്തേറ്റത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
തിരുവനന്തപുരം: മധ്യവയസ്കനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊടുവഴന്നൂർ, മീൻതാങ്ങി, ഏറപ്ലാവിള വീട്ടിൽ അഭിലാഷ് (36) ആണ് അറസ്റ്റിലായത്.  കൊടുവഴന്നൂർ പൊയ്കക്കട സ്വദേശി കുഞ്ഞുമോൻ എന്ന് വിളിക്കുന്ന പ്രസന്നൻ (56) ആണ് കുത്തേറ്റത്. ശനിയാഴ്ച വൈകുന്നേരം 5.45 ന് പൊയ്കക്കട ചന്തയ്ക്ക് സമീപമായിരുന്നു സംഭവം. റബ്ബർ തോട്ടത്തിലൂടെ വീട്ടിലേയ്ക്ക് നടന്നു പോകുകയായിരുന്ന പ്രസന്നനെ ബൈക്കിൽ വന്നിറങ്ങിയ പ്രതി പുറകിലുടെ നടന്നുവന്ന് ഷർട്ടിന്റെ കോളറിൽ പിടിച്ച് തടഞ്ഞു നിർത്തി അരയിൽ കരുതിയിരുന്ന അഗ്രഭാഗം വളഞ്ഞ കത്തി കൊണ്ട് കഴുത്തിനു നേരെ കുത്തുകയായിരുന്നു. പ്രസന്നൻ ഒഴിഞ്ഞു മാറിയതിനെ തുടർന്ന് ചെവിയുടെ മുകൾ ഭാഗത്തായി തലയിൽ കുത്തേറ്റു.
നിലവിളിച്ചു കൊണ്ട് ഓടി രക്ഷപ്പെട്ട പ്രസന്നനെ നാട്ടുകാർ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. തലയിലേറ്റ ആഴത്തിലുള്ള മുറിവിൽ പതിനാറോളം തുന്നൽ ഇടുകയും അപകടനില തരണം ചെയ്യതായും ഡോക്ടർ അറിയിച്ചു.സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ പോലീസ് പിടികൂടിയത്. പ്രസന്നന്റെ സുഹൃത്തിനെ മൂന്നു വർഷം മുമ്പ് അഭിലാഷ് ദേഹോപദ്രവം ഏല്പിച്ചതിനെതിരേ സാക്ഷി പറഞ്ഞതിലുള്ള മുൻ വിരോധമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.പ്രതി കൃത്യത്തിന് ഉപയോഗിച്ച ആയുധവും സഞ്ചരിച്ചിരുന്ന വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തു. നരഹത്യ ശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മുൻവൈരാഗ്യം; മധ്യവയസ്കനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
Next Article
advertisement
മാലിന്യ പ്രശ്‌നത്തിന് പരിഹാരമില്ല; കൂത്തുപറമ്പ് എംഎല്‍എ കെ.പി.മോഹനനു നേരെ കയ്യേറ്റം
മാലിന്യ പ്രശ്‌നത്തിന് പരിഹാരമില്ല; കൂത്തുപറമ്പ് എംഎല്‍എ കെ.പി.മോഹനനു നേരെ കയ്യേറ്റം
  • കൂത്തുപറമ്പ് എംഎല്‍എ കെ.പി.മോഹനനെ മാലിന്യ പ്രശ്‌നത്തിന് പരിഹാരം ഇല്ലെന്ന് ആരോപിച്ച് കയ്യേറ്റം ചെയ്തു.

  • അങ്കണവാടി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് എംഎല്‍എ കെ.പി.മോഹനനെ നാട്ടുകാർ കയ്യേറ്റം ചെയ്തത്.

  • ഡയാലിസിസ് സെന്ററിൽ നിന്ന് മലിനജലം ഒഴുകുന്നതിനെതിരെ പ്രദേശവാസികൾ ദീർഘകാലമായി പ്രതിഷേധിക്കുന്നു.

View All
advertisement