TRENDING:

പതിനേഴുകാരനായ വിദ്യാർഥി ജീവനൊടുക്കിയ കേസിൽ കാമുകിയായ 29 കാരി അധ്യാപിക അറസ്റ്റിൽ

Last Updated:

അധ്യാപിക പ്രണയത്തിൽനിന്ന് പിൻമാറിയതിനെ തുടർന്നാണ് 17 കാരനായ വിദ്യാർത്ഥി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈ: പതിനേഴുകാരനായ വിദ്യാർഥി ജീവനൊടുക്കിയ കേസിൽ കാമുകിയായ 29 കാരി അധ്യാപിക പോക്സോ കേസിൽ അറസ്റ്റിൽ. അധ്യാപിക പ്രണയത്തിൽനിന്ന് പിൻമാറിയതിനെ തുടർന്നാണ് 17 കാരനായ വിദ്യാർത്ഥി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
advertisement

ചെന്നൈയിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള അമ്പത്തൂരിലെ സർക്കാർ-എയ്ഡഡ് സ്‌കൂളിലെ അധ്യാപികയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പത്താം ക്ലാസിൽ പഠിക്കുന്നത് മുതൽ മൂന്ന് വർഷമായി അധ്യാപിക ഈ വിദ്യാർഥിയെ പഠിപ്പിച്ചിരുന്നു. സംശയങ്ങൾ ദൂരീകരിക്കാൻ മറ്റ് വിദ്യാർത്ഥികളോടൊപ്പം 17കാരൻ അധ്യാപികയുടെ വീട്ടിൽ പോകാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

"വിവാഹ നിശ്ചയം കഴിഞ്ഞതിന് ശേഷം അധ്യാപിക വിദ്യാർഥിയുമായുള്ള ബന്ധം അവസാനിപ്പിച്ചു. എന്നാൽ അധ്യാപികയുമായി കടുത്ത പ്രണയത്തിലായിരുന്ന വിദ്യാർഥിക്ക് ഇത് സഹിക്കാനായില്ല," അമ്പത്തൂരിലെ ഓൾ വുമൺ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ജോതിലക്ഷ്മി പറയുന്നു.

advertisement

പന്ത്രണ്ടാം ക്ലാസ് പരീക്ഷ കഴിഞ്ഞതിന് പിന്നാലെ വിദ്യാർഥി ആത്മഹത്യ ചെയ്തു. മകന്‍റെ മരണത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടെന്ന സംശയത്തെ തുടർന്ന് വിദ്യാർതിയുടെ അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതേത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ അധ്യാപികയുമായി വിദ്യാർഥി ഏറെ അടുപ്പം പുലർത്തിയിരുന്നതായി കണ്ടെത്തി. പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ അധ്യാപിക വീട്ടിൽവെച്ച് നിരവധി തവണ ലൈംഗികമായി ചൂഷണം ചെയ്തതായും കണ്ടെത്തി. ഫോണിൽ കുട്ടിയുമൊത്തുള്ള സ്വകാര്യ ഫോട്ടോകൾ പൊലീസ് കണ്ടെടുത്തതോടെയാണ് അറസ്റ്റിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.

advertisement

Also Read- പതിനേഴുകാരനൊപ്പം താമസിച്ച് ഗർഭിണിയായി; 20കാരി പോക്സോ കേസിൽ അറസ്റ്റിൽ

"ഇതൊരു അപൂർവ സംഭവമാണ്, കാരണം പോക്‌സോ നിയമത്തിന്റെ ലിംഗ-നിഷ്‌പക്ഷ തത്വം പാലിച്ചാണ് ഈ കേസിൽ നടപടി എടുത്തത്. യുവാക്കൾ ഉൾപ്പെടുന്ന ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ഈ വർദ്ധിച്ചുവരുന്ന ധാരണ കുറ്റവാളിയുടെ ലിംഗഭേദം പരിഗണിക്കാതെ തുടരാമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു" കുട്ടികളുടെ ലൈംഗിക അതിക്രമങ്ങൾക്കെതിരെ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്നസന്നദ്ധ സംഘടനയായ TULIR സ്ഥാപക വിദ്യ റെഡ്ഡി പറയുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സേലം ജില്ലയിൽ പ്രായപൂർത്തിയാകാത്ത സഹപാഠിയെ വിവാഹം കഴിച്ചതിന് 20 കാരിയായ കോളേജ് വിദ്യാർത്ഥിനിയെ ഈ ആഴ്ച ആദ്യം തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലാകുമ്പോൾ യുവതി ഗർഭിണിയായിരുന്നു. ഏപ്രിൽ മുതൽ കൗമാരക്കാരനെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് 20കാരിയെ അറസ്റ്റ് ചെയ്തത്. പൊലീസ് എത്തുമ്പോൾ സഹപാഠിയോടൊപ്പമാണ് യുവതി താമസിക്കുന്നതെന്ന് കണ്ടെത്തി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
പതിനേഴുകാരനായ വിദ്യാർഥി ജീവനൊടുക്കിയ കേസിൽ കാമുകിയായ 29 കാരി അധ്യാപിക അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories