അച്ഛൻ ജോലിക്ക് പോയെന്നും അമ്മ പൊങ്കാലയിടാൻ പോയെന്നും മനസിലാക്കിയ പ്രതി രാത്രിയിൽ ഇവരുടെ വീട്ടിലെത്തി മുകൾ നിലയിലെ മേൽക്കൂര പൊളിച്ച് അകത്തു കയറുകയായിരുന്നു. ഉറങ്ങി കിടക്കുകയായിരുന്ന ഇളയ പെൺകുട്ടിയെ വായ പൊത്തിപ്പിടിച്ച് കത്തികാട്ടി ഭീഷണിപ്പെടുത്തി പുറത്തേക്ക് കൊണ്ട് പോകാൻ ശ്രമിച്ചപ്പോൾ തടഞ്ഞപ്പോൾ മൂത്തകുട്ടിയെ ആക്രമിക്കുകയായിരുന്നു.
കുട്ടികൾ ബഹളം വെച്ചതോടെ ഇയാൾ ഓടി രക്ഷപെട്ടു. സ്റ്റേഷൻ ഇൻസ്‌പെക്ടർ ബിനു വർഗ്ഗീസിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ആശാ.ഐ.വി, ഡാർവിൻ, ഷാജഹാൻ, സുദർശനൻ, എസ്.സിപിഒ ശ്രീലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
advertisement
Location :
Kollam,Kollam,Kerala
First Published :
March 07, 2023 8:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലത്ത് മാതാപിതാക്കൾ ഇല്ലാതിരുന്ന വീടിന്റെ മേൽക്കൂര തകർത്ത് കയറി പെൺകുട്ടികളെ ഉപദ്രവിച്ചയാൾ അറസ്റ്റിൽ