ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഡോക്ടർ ദമ്പതികളുടെ മകളായ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

Last Updated:

പെൺകുട്ടിയുടെ നെഞ്ചിൽ ബ്ലേയ്ഡ് ഉപയോഗിച്ചു പ്രധാന പ്രതി തന്റെ പേര് എഴുതിവച്ചിരുന്നു

(Photo: Shutterstock)
(Photo: Shutterstock)
കാൺപൂർ: ഉത്തർപ്രദേശിൽ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സഗത്തിനിരയാക്കിയ യുവാക്കൾ പിടിയിൽ. ശനിയാഴ്ചയാണ് ഡോക്ടർമാരായ ദമ്പതികളുടെ മകളെ ഇൻസ്റ്റാഗ്രാം സുഹൃത്തായ വിനയ് ഠാക്കൂർ എന്ന യുവാവ് കാൺപുരിലെ കഫെയിൽ വച്ച് പീഡനത്തിനിരയാക്കിയത്.
കുട്ടിയെ കഫെയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് അച്ഛൻ നൽകിയ പരാതിയിൽ പറയുന്നു. കുടിക്കാൻ നൽകിയ പാനീയത്തിൽ ലഹരി മരുന്നു കലക്കി നൽകി. തുടർന്നു പെൺകുട്ടിയെ വിജനമായ സ്ഥലത്തേക്കു കൊണ്ടുപോയി. അവിടെയുണ്ടായിരുന്ന ഏഴും പേരും ചേർന്നു കൂട്ടബലാത്സഗത്തിനിരയാക്കി. പ്രതിരോധിക്കാൻ ശ്രമിച്ച പെൺകുട്ടിയുടെ ശരീരം മുഴുവൻ കടിച്ചുമുറിവേൽപ്പിച്ച നിലയിലായിരുന്നു.
advertisement
വിനയ് ഠാക്കൂർ പെൺകുട്ടിയുടെ നഗ്നദൃശ്യം ചിത്രീകരിക്കുകയും ഇതുപയോഗിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പെൺകുട്ടിയുടെ നെഞ്ചിൽ ബ്ലേയ്ഡ് ഉപയോഗിച്ചു വിനയ് ഠാക്കൂർ തന്റെ പേര് എഴുതിവച്ചിരുന്നു. മറ്റാരെയും വിവാഹം ചെയ്യാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും പരാതിയിൽ പറയുന്നു. കുട്ടിയുടെ കയ്യിൽനിന്നു പണവും ഇയാൾ കൈക്കലാക്കി. ഒരുവിധം ഇവിടെനിന്നു രക്ഷപ്പെട്ട പെൺകുട്ടി വീട്ടിലെത്തി രക്ഷിതാക്കളോടു കാര്യങ്ങൾ പറയുകയായിരുന്നു. തുടർന്ന് ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഡോക്ടർ ദമ്പതികളുടെ മകളായ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി
Next Article
advertisement
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്നു
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്നു
  • യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്നു.

  • അഖില്‍ ഓമനക്കുട്ടനെ ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

  • അഖില്‍ ഓമനക്കുട്ടന്‍ 2012മുതല്‍ പത്ത് വര്‍ഷം യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായിരുന്നു.

View All
advertisement