അനാശാസ്യകേന്ദ്രത്തിൽ പൊലീസ് റെയ്ഡ് നടക്കുന്നതിനിടെ റിസോർട്ടിൽ ഉണ്ടായിരുന്ന യുവതികൾ ആദ്യം ഫോണിൽ വിളിച്ചത് അജിമോനെയായിരുന്നു. ഇതേക്കുറിച്ച് വിശദമായി ചോദ്യം ചെയ്തതോടെയാണ് അനാശാസ്യകേന്ദ്രം നടത്തിപ്പുകാരിൽ പ്രധാനി അജിമോനാണെന്ന കാര്യം പൊലീസിന് മനസിലായത്.
തുടർന്ന് ഇതുസംബന്ധിച്ച റിപ്പോർട്ട് കാഞ്ഞാർ എസ്എച്ച്ഒ തന്നെ ജില്ലാ പോലീസ് മേധാവിക്ക് നൽകി. ഇതിന് പിന്നാലെ അജിമോൻ മറ്റു ചിലരുമായി ചേർന്ന് കമ്പത്ത് ബാർ നടത്തുന്നുണ്ടെന്ന വിവരവും രഹസ്യാന്വേഷണവിഭാഗം ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി.
Also Read- കൊച്ചിയിൽ ഡോക്ടറെ ഹണിട്രാപ്പിൽ കുടുക്കിയത് ഓട്ടോറിക്ഷാ ഡ്രൈവറും പെൺസുഹൃത്തും ചേർന്ന്
advertisement
കഴിഞ്ഞ ദിവസം റിസോർട്ടിൽ നടത്തിയ റെയ്ഡിനൊടുവിൽ ഇതരസംസ്ഥാനക്കാരായ 3 യുവതികളെയും 2 മലയാളി യുവതികളെയുമാണ് പിടികൂടിയത്. റിസോർട്ട് നടത്തിപ്പുമായി ബന്ധപ്പെട്ട പരാതികളെത്തുടർന്ന് അജിമോനെ കഴിഞ്ഞ ഒക്ടോബറിൽ പീരുമേട്ടിൽ നിന്നു സ്ഥലംമാറ്റിയിരുന്നു. എന്നാൽ, ജീവനക്കാരെ വച്ച് അജിമോൻ കേന്ദ്രം തുടർന്നും നടത്തുകയാണെന്ന വിവരമാണ് പൊലീസിന് ഇപ്പോൾ ലഭിക്കുന്നത്.