ഓലയമ്പാടി കാര്യപ്പള്ളി സ്വദേശിയും കുളപ്പുറത്ത് താമസക്കാരനുമായ കെ സി സജീഷിന് എതിരെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പരാതി നൽകിയത്. വിദ്യാർഥിനി ഉപയോഗിക്കുന്ന അമ്മയുടെ ഫോണിലേക്കാണ് പ്രതി അശ്ലീല സന്ദേശം അയച്ചത്.
സിപിഎം പ്രവർത്തകനായിരുന്ന സജീഷ് മുമ്പ് ഇ പി ജയരാജൻ മന്ത്രിയായിരുന്നപ്പോൾ പേഴ്സണൽ സ്റ്റാഫിൽ അംഗമായിരുന്നു. പിന്നീട് കാരണം വ്യക്തമാക്കാതെ ഇയാളെ ഒഴിവാക്കിയിരുന്നു. സ്വഭാവ ദൂഷ്യത്തെ തുടർന്നാണ് അന്ന് ഒഴിവാക്കിതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
Also Read- പെൺകുട്ടിക്ക് അശ്ലീല സന്ദേശമയച്ച കായിക അധ്യാപകൻ പിടിയില്‍
advertisement
ചൊവ്വാഴ്ച്ച രാവിലെ 10.42 ഓടെയാണ് പെൺകുട്ടി ഉപയോഗിക്കുന്ന അമ്മയുടെ മൊബൈൽ ഫോണിലേക്ക് അധ്യാപകൻ വാട്സ്ആപ്പ് വഴി അശ്ലീല സന്ദേശമയച്ചത്.അധ്യാപകനിൽ നിന്ന് അശ്ലീല സന്ദേശം ലഭിച്ചു ഉടൻ തന്നെ പെൺകുട്ടി കാര്യം വീട്ടുകാരെ അറിയിച്ചു. ബന്ധുക്കൾ സ്കൂളിലെത്തി പ്രിൻസിപ്പാളിനെ വിവരമറിച്ചു. പരാതി എഴുതി നൽകുകയും ചെയ്തു. പെൺകുട്ടിയുടെ കുടുംബം കർശന നടപടി ആവശ്യപ്പെട്ടതോടെ പ്രിൻസിപ്പൽ പരാതി പൊലീസിന് കൈമാറി.
പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് സജീഷിനെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. ഇതോടെ പ്രതി ഒളിവിൽ പോയി. അതിനിടയിലാണ് ചെറുകുന്നിലെ ഒരു കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാത്രി സജീഷ് മാടായിപ്പാറയില്‍ ഉണ്ടെന്ന് മനസിലാക്കിയ പരിയാരം പൊലീസ് അങ്ങോട്ടെത്തി ഇയാളെ പിടികൂടുകയും ചെയ്തു.
കേസില്‍ നിന്ന് സജീഷിനെ രക്ഷപ്പെടുത്താൻ പല കോണുകളിൽ നിന്നും സമ്മര്‍ദ്ദം ഉണ്ടായെങ്കിലും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതിയിൽ ഉറച്ച് നിൽക്കുകയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.