പെൺകുട്ടിക്ക് അശ്ലീല സന്ദേശമയച്ച കായിക അധ്യാപകൻ പിടിയില്‍
- Published by:Rajesh V
- news18-malayalam
Last Updated:
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരം ഇന്നലെ ഉച്ചതിരിഞ്ഞ് അധ്യാപകനെ അന്വേഷിച്ച് സ്കൂളിൽ എത്തിയിരുന്നുവെങ്കിലും അവിടെ ഉണ്ടായിരുന്നില്ല.
കണ്ണൂർ: പതിനേഴുകാരിക്ക് മൊബൈൽ ഫോണിൽ അശ്ലീല സന്ദേശമയച്ച അധ്യാപകനെ പരിയാരം പൊലീസ് പിടികൂടി. ചെറുതാഴം ഹയർസെക്കൻഡറി സ്കൂളിലെ കായിക അധ്യാപകൻ കെ സി സജീഷ് (34) ആണ് പിടിയിലായത്. കാര്യപ്പള്ളി സ്വദേശിയായ സജീഷ് കൊളപ്രത്താണ് താമസം.
കഴിഞ്ഞ ദിവസം രാവിലെ 10.42 ഓടെയാണ് പെൺകുട്ടി ഉപയോഗിക്കുന്ന മാതാവിന്റെ മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ചത്. പഴയങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിക്കാണ് അശ്ലീല സന്ദേശമയച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരം ഇന്നലെ ഉച്ചതിരിഞ്ഞ് അധ്യാപകനെ അന്വേഷിച്ച് സ്കൂളിൽ എത്തിയിരുന്നുവെങ്കിലും അവിടെ ഉണ്ടായിരുന്നില്ല. പരാതിയെ തുടർന്ന് പൊലീസ് അന്വേഷിച്ച് കൊണ്ടിരിക്കെ ഇന്നലെ രാത്രി മാടായിപ്പാറയിൽ വെച്ചാണ് പിടികൂടിയത്.
advertisement
മുൻപ് ഇ പി ജയരാജൻ മന്ത്രിയായിരിക്കെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്നു സജീഷ്. എന്നാൽ സ്വഭാവ ദൂഷ്യത്തെ തുടർന്ന് സജീഷിനെ പേഴ്സണൽ സ്റ്റാഫിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.
Location :
First Published :
October 13, 2022 4:36 PM IST