TRENDING:

പിശാച് ബാധയുണ്ടെന്ന് പറഞ്ഞ് പെൺകുട്ടിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ

Last Updated:

കുട്ടിയുടെ പിതാവ് വീട്ടിലെ ബുദ്ധിമുട്ടുകള്‍ അകറ്റാൻ സഹായിക്കണമെന്നുള്ള ആവശ്യവുമായി വ്യാജ സിദ്ധനെ സമീപിക്കുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂര്‍: പിശാച് ബാധയുണ്ടെന്ന് പറഞ്ഞ് പെൺകുട്ടിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിലായി. പന്നിത്തടം ചിറമനേങ്ങാട് സ്വദേശി പാലക്കവീട്ടില്‍ ആലിക്കുട്ടി മസ്താന്‍ (60) ആണ് അറസ്റ്റിലായത്. മന്ത്രവാദത്തിന്റെ മറവിലാണ് പതിമൂന്ന് വയസുള്ള പെൺകുട്ടിയെ ആലിക്കുട്ടി മസ്താൻ പീഡിപ്പിച്ചത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

സംഭവത്തിൽ തൃശൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ പിതാവ് പൊലീസിൽ നല്‍കിയ പരാതിയിലാണ് അറസ്റ്റ് ഉണ്ടായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

കുട്ടിയുടെ പിതാവ് വീട്ടിലെ ബുദ്ധിമുട്ടുകള്‍ അകറ്റാൻ സഹായിക്കണമെന്നുള്ള ആവശ്യവുമായി വ്യാജ സിദ്ധനെ സമീപിക്കുകയായിരുന്നു. ഇതിന് പിന്നാലെ കുട്ടിയുടെ വീട്ടിലെത്തിയ ആലിക്കുട്ടി മസ്താൻ, പെണ്‍കുട്ടിയുടെ ശരീരത്തില്‍ പിശാച് ബാധയുണ്ടെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ചു.

Also Read- പൂജ പഠിക്കാനെത്തിയ ആൺകുട്ടിയെ പീഡിപ്പിച്ച ശാന്തിക്കാരന് 111 വർഷം തടവ്

advertisement

ബാധയൊഴിപ്പിക്കലിനായി കുട്ടിയെ അടച്ചിട്ട മുറിയിൽ കയറ്റി പീഡനത്തിന് ഇരയാക്കുകയായിരുന്നു. കര്‍മ്മങ്ങള്‍ക്കെന്ന പേര് പറഞ്ഞു കുട്ടിയുടെ വീട്ടിലേക്കും ഇയാളുടെ വീട്ടിലേയ്ക്കും വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതോടെയാണ് പൊലീസിൽ പരാതി നൽകിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലപ്പുറം കല്‍പ്പകഞ്ചേരി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മന്ത്രവാദത്തിന്റെ മറവില്‍ ഇയാള്‍ നേരത്തെയും തട്ടിപ്പുകള്‍ നടത്തിയതായി പൊലീസ് പറയുന്നു. ഇയാൾ മറ്റാരെയെങ്കിലും പീഡിപ്പിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
പിശാച് ബാധയുണ്ടെന്ന് പറഞ്ഞ് പെൺകുട്ടിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories