TRENDING:

കണ്ണൂരിൽ യുവതിക്കുനേരെ ആസിഡാക്രമണം; അക്രമിയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി

Last Updated:

ആക്രമണത്തിനിരയായ ഷാഹിദയ്ക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ട് പേർക്കും പൊള്ളലേറ്റു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂര്‍: കോടതി ജീവനക്കാരിയായ യുവതിക്കുനേരെ ആസിഡാക്രമണം ഉണ്ടായി. കണ്ണൂർ തളിപ്പറമ്പിലാണ് സംഭവം. കോടതി ജീവനക്കാരിയായ കൂവോട് സ്വദേശി കെ. ഷാഹിദയ്ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഷാഹിദയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
advertisement

ആക്രമണത്തിൽ ഷാഹിദയ്ക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ട് പേർക്കും പൊള്ളലേറ്റു. കൂടെയുണ്ടായിരുന്ന കോടതി ജീവനക്കാരനായ പ്രവീൺ ജോസഫ്, പത്രവിതരണക്കാരനായ ജബ്ബാർ എന്നിവർക്കും ആസിഡ് ദേഹത്ത് വീണ് പൊള്ളലേറ്റു.

Also Read- പ്രണയാഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ വീട്ടിൽ കയറി ആക്രമിച്ച യുവാവ് അറസ്റ്റിൽ

സംഭവത്തിൽ സർ സയ്യിദ് കോളജ് ലാബ് ജീവനക്കാരൻ മുതുകുടയിലെ അഷ്ക്കറിനെ നാട്ടുകാർ തടഞ്ഞുവെച്ചു. ഇതിനുശേഷം പൊലീസിനെ വിളിച്ചുവരുത്തി ഇയാളെ കൈമാറി. അതിനിടെ അഷ്ക്കറിനെ നാട്ടുകാർ മർദിക്കുകയും ചെയ്തു.

ഇന്ന് വൈകീട്ടായിരുന്നു സംഭവം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

News Summary- There was an acid attack on a court employee. The incident happened in Kannur Thaliparam. Sir Syed College lab employee Ashkar of Mutukuda was caught by the locals and handed over to the police.

മലയാളം വാർത്തകൾ/ വാർത്ത/Crime/
കണ്ണൂരിൽ യുവതിക്കുനേരെ ആസിഡാക്രമണം; അക്രമിയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി
Open in App
Home
Video
Impact Shorts
Web Stories