2025 ഡിസംബർ 19-നാണ് കേസിനാസ്പദമായ സംഭവം. ഷാജഹാൻപൂരിലെ തിൽഹാർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബിജെപി നേതാവ് ദിവാകർ സിങ്ങിന്റെ ഹോട്ടലിലാണ് അക്ഷയും സംഘവും അക്രമം നടത്തിയത്. ഹോട്ടൽ ജീവനക്കാരെ ക്രൂരമായി മർദിച്ച പ്രതികൾ അവിടുത്തെ വസ്തുവകകൾ തല്ലിത്തകർത്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനോടും അക്ഷയ് മോശമായി പെരുമാറിയിരുന്നു. അഞ്ചുപേർക്കെതിരെ കേസെടുത്തതിൽ രണ്ടുപേരെ നേരത്തെ പിടികൂടിയിരുന്നുവെങ്കിലും അക്ഷയ് ഒളിവിൽ പോയി.
അതേസമയം ,പ്രതിയെ കണ്ടെത്താൻ പൊലീസ് 25,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. ഇയാൾ മഹാരാഷ്ട്രയിലുണ്ടെന്ന സൂചന ലഭിച്ചതിനെത്തുടർന്ന് യുപി പൊലീസ് അവിടെ ക്യാമ്പ് ചെയ്യുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ വ്യാഴാഴ്ച അക്ഷയിന്റെ വിവാഹചടങ്ങുകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. തുടർന്ന് പൊലീസ് വിവാഹവേദിയിൽ റെയ്ഡിന് എത്തിയെങ്കിലും പ്രതി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
advertisement
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശനിയാഴ്ച സത്താറയിൽ വെച്ച് ഹണിമൂണിനായി യാത്ര തിരിക്കാനൊരുങ്ങവേ പൊലീസ് ഇയാളെ വളയുകയായിരുന്നു. സത്താറ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ട്രാൻസിറ്റ് റിമാൻഡ് വാങ്ങി ഷാജഹാൻപൂരിലേക്ക് കൊണ്ടുവരുമെന്ന് എസ്പി രാജേഷ് ദ്വിവേദി അറിയിച്ചു.
