ആറ് വയസുള്ള മൂന്നു കുട്ടികൾക്കാണ് മർദനമേറ്റത്. കൃഷിയിടത്തിലെ വരമ്പ് നശിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു മർദനമെന്ന് കുട്ടികൾ പറയുന്നു. ഇന്നലെ വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. നടവയൽ നെയ്ക്കുപ്പ ആദിവാസി കോളനികടത്തുള്ള കൃഷിയിടത്തിൽ കുട്ടികൾ കളിക്കുകയായിരുന്നു. ഈ സമയം അയൽവാസി രാധാകൃഷ്ണൻ വടിയെടുത്ത് കുട്ടികളെ അടിച്ച് ഓടിച്ചു.
ഒന്നാം ക്ലാസിൽ പഠിക്കുന്ന മൂന്ന് കുട്ടികൾക്കാണ് മർദനമേറ്റത്. കുട്ടികളുടെ പുറത്തും കാലിനുമാണ് പരിക്കേറ്റത്. മാതാപിതാക്കളുടെ പരാതിയിലാണ് അയൽവാസി രാധാകൃഷ്ണനെതിരെ പോലീസ് കേസെടുത്തത്.
advertisement
Also Read-പൊലീസിനെ ചുറ്റിച്ച മോഷണക്കേസ് പ്രതി ഹോട്ടലിൽ ഉള്ളി അരിയുന്നതിനിടെ പിടിയിൽ
ഈയിടെ ബൈപ്പാസ് സർജറിക്ക് വിധേയനായ കുട്ടിക്കും പരിക്കേറ്റെന്ന് രക്ഷിതാക്കൾ പറഞ്ഞു.എസ്‍സിഎസ്ടി അതിക്രമ നിരോധന നിയമപ്രകാരമാണ് കേണിച്ചിറ പൊലീസ് കേസെടുത്തത്. ഒളിവിൽ പോയ പ്രതി രാധാകൃഷ്ണനെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.