പൊലീസിനെ ചുറ്റിച്ച മോഷണക്കേസ് പ്രതി ഹോട്ടലിൽ ഉള്ളി അരിയുന്നതിനിടെ പിടിയിൽ

Last Updated:

സുള്ള്യയിൽ ഹോട്ടലിൽ ഉള്ളി അരിയുന്നതിനിടെയായിരുന്നു പ്രതിയെ പൊലീസ് പിടികൂടിയത്.

കാസര്‍കോട്: മോഷണക്കേസില്‍‌ പൊലീസിനെ ഒന്നരമാസത്തിലധികം വട്ടംചുറ്റിച്ച പ്രതി പിടിയിൽ. ചൗക്കി സ്വദേശി അബ്ദുൾ ലത്തീഫിനെ(36)യാണ് പൊവലീസ് പിടികൂടിയത്. സുള്ള്യയിൽ ഹോട്ടലിൽ ഉള്ളി അരിയുന്നതിനിടെയായിരുന്നു പ്രതിയെ കാസർകോട് ടൗൺ പൊലീസ് പിടികൂടിയത്.
ജൂൺ 25ന് തളങ്കര പള്ളിക്കാലിലെ ഷിഹാബുദ്ദീൻറെ വീട്ടിൽ നിന്ന് ആറു പവൻ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. പ്രതികളിലൊരാളായ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി വിജേഷ്(26) മോഷണത്തിനിടെ പിടിയിലായിരുന്നു.
ഉപ്പളയിലേക്ക് പോയ ലത്തീഫ് അവിടെ നിന്ന് സ്കൂട്ടറിൽ മാനന്തവാടിയിലേക്ക് പുറപ്പെട്ടു. ഇതിനിടെ മൂന്നു ഗ്രാം സ്വർണം കാഞ്ഞങ്ങാട്ടെ ജ്വല്ലറിയില്‍ വിറ്റെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. വയനാട്ടിൽ നിന്ന് ഷൊർണൂരിലേക്കും അവിടെ നിന്ന് വേളാങ്കണ്ണിയിലേക്കും ലത്തീഫ് സ്കൂട്ടറിൽ സഞ്ചരിച്ചെന്നാണ് പൊലീസ് നിഗമനം.
advertisement
കൈയിലുണ്ടായിരുന്ന ബാക്കി സ്വർണം ഷൊർണൂരിൽ വിറ്റതായാണ് പ്രതിയുടെ മൊഴി. അതേസമയം ലത്തീഫിനെ പിടികൂടുന്നതിനായി പൊലീസ് വേളാങ്കണ്ണിവരെ എത്തിയിരുന്നു. ഒടുവില്‍ കണ്ണൂരിലെത്തിയപ്പോൾ പൊലീസ് പിന്തുടരുന്നണ്ടെന്ന് മനസ്സിലാക്കിയ പ്രതി സ്കൂട്ടർ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
ഇന്‍സ്പെക്ടര്‍ പി. അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. എം. വിഷ്ണുപ്രസാദ്, എ.എസ്.ഐ.മാരായ കെ.വി. ജോസഫ്, ഇ. ഉമേശന്‍, എസ്.സി.പി.ഒ.മാരായ കെ. ഷാജു, കെടി അനിൽ, സിപിഒമാരായ സുനിൽ കരിവെള്ളൂർ, കെപി സുരേന്ദ്രൻ, കെഎം രതീഷ്, നരേന്ദ്രൻ കോറോം എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പൊലീസിനെ ചുറ്റിച്ച മോഷണക്കേസ് പ്രതി ഹോട്ടലിൽ ഉള്ളി അരിയുന്നതിനിടെ പിടിയിൽ
Next Article
advertisement
മുഖ്യമന്ത്രിക്കസേരയ്ക്ക് പിടിവലി നടത്താൻ സമയമായോ? കോൺഗ്രസ് സഹയാത്രികർക്ക് ഓർമകൾ ഉണ്ടായിരിക്കണം
മുഖ്യമന്ത്രിക്കസേരയ്ക്ക് പിടിവലി നടത്താൻ സമയമായോ? കോൺഗ്രസ് സഹയാത്രികർക്ക് ഓർമകൾ ഉണ്ടായിരിക്കണം
  • 2025 ഒക്ടോബർ 27-ന് AICC ആസ്ഥാനത്ത് കോൺഗ്രസ് നേതാക്കൾക്കായി അടിയന്തര യോഗം വിളിച്ചു.

  • 2015-ലെ അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ച വിജയം അമിത ആത്മവിശ്വാസം നൽകി.

  • 2021-ൽ എൽഡിഎഫ് 99 സീറ്റുകൾ നേടി തുടർച്ചയായി രണ്ടാമതും അധികാരം പിടിച്ചു.

View All
advertisement