TRENDING:

കാനഡ വിസ തട്ടിപ്പ്; ഇരുന്നൂറോളം ഉദ്യോഗർഥികളിൽ നിന്ന് കോടികൾ തട്ടിയ പ്രതി പിടിയിൽ

Last Updated:

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉദ്യോഗർഥികളിൽ നിന്നായി 5  കോടിയോളം രൂപയുടെ തട്ടിപ്പാണ് ഇയാൾ നടത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: കാനഡയിൽ ജോലി വാഗ്ദാനം നൽകി ഇരുന്നൂറോളം ഉദ്യോഗർഥികളിൽ നിന്നായി കോടികൾ തട്ടിയ കേസിലെ മുഖ്യപ്രതി മൂവാറ്റുപുഴയിൽ പിടിയിൽ. കോട്ടയം കുറവിലങ്ങാട് കരയിൽ നസ്രത്ത് ഹിൽ ഭാഗത്ത്‌  കരിക്കുളം വീട്ടിൽ  ഡിനോ ബാബു സെബാസ്റ്റ്യൻ ആണ് മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായത്. മൂവാറ്റുപുഴ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന പെന്റ ഓവർസീസ് കൺസൽട്ടന്റ് എന്ന സ്ഥാപനത്തിന്റെയും  ബ്രിട്ടീഷ് അക്കാദമി എന്ന സ്ഥാപനത്തിന്റെയും പേരിൽ ഐ.ഇ.എൽ.ടി എസ് പാസ്സ് ആകാതെ കാനഡയിൽ ജോലിക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
advertisement

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉദ്യോഗർഥികളിൽ നിന്നായി 5  കോടിയോളം രൂപയുടെ തട്ടിപ്പാണ് ഇയാൾ നടത്തിയത്. 2019 മുതൽ മൂവാറ്റുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിച്ചു വന്നിരുന്ന സ്ഥാപനത്തെപറ്റി വ്യാപകമായി പരാതി ഉയർന്നിരുന്നു. കേസ് രജിസ്റ്റർ ചെയ്ത ഉടനെ ഒളിവിൽ പോയ പ്രതിയെ എറണാകുളത്തെ ഒളിസങ്കേതത്തിൽ നിന്നാണ് എറണാകുളം റൂറൽ ജില്ലപോലീസ് മേധാവി വിവേക് കുമാറിന്റെ നിർദേശനുസരണം മൂവാറ്റുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ് മുഹമ്മദ്‌റിയാസിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

advertisement

Also  Read-കരിപ്പൂരിൽ സ്വർണ്ണക്കടത്തിന് സഹായം നൽകിയ കസ്റ്റംസ് സൂപ്രണ്ട് മുനിയപ്പൻ പോലീസ് കസ്റ്റഡിയിൽ

മൂവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ കെ എൻ രാജേഷ്, ക്രൈം സ്‌ക്വാഡ് എസ്ഐമാരായ കെ.കെ രാജേഷ് ,  രാകേഷ്, ഈ . അർ ഷിബു , എ എസ്ഐ പി.സിജയകുമാർ, സീനിയർ സി പി ഓ ബിബിൽ മോഹൻ എന്നിവർ അടങ്ങിയ സംഘം ആണ് പ്രതിയെ പിടികൂടിയത്.

വിദേശത്തേക്ക് കടക്കുകയും ഒളിവിൽ പോവുകയും ചെയ്ത മറ്റു പ്രതികൾക്കെതിരെ പോലീസ് അന്വേഷണം അന്യ സംസ്ഥാനങ്ങളിലേക്കും മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.  വിദേശത്തേക്ക് കടന്ന പ്രതിയെ തിരികെ കൊണ്ടു വരാൻ പോലീസ് ലുക്ക്‌ ഔട്ട്‌ നോട്ടീസ് തയ്യാറാക്കി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
കാനഡ വിസ തട്ടിപ്പ്; ഇരുന്നൂറോളം ഉദ്യോഗർഥികളിൽ നിന്ന് കോടികൾ തട്ടിയ പ്രതി പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories