TRENDING:

'ലത്തീഫിന്റെയും ഭാര്യയുടെയും തലയിൽ തുടർച്ചയായി ചുറ്റികക്കൊണ്ട് അടിച്ചു, മൃതദേഹത്തിനടുത്തിരുന്ന് സി​ഗരറ്റ് വലിച്ചു'; അഫാന്റെ മൊഴി

Last Updated:

പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ സാജിത, സഹോദരന്‍ അഫ്സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അൻഫാനെ കൊലപാതകം നടന്ന സ്ഥലങ്ങളിൽ എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തി. പിതൃസഹോദരൻ ലത്തീഫിനെയും ഭാര്യ സജിത ബീവിയെയും കൊലപ്പെടുത്തിയ രീതിയും അൻഫാൻ പൊലീസിനോട് വിവരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ലത്തീഫിന്റെ ഫോണും വീടിന്റെ താക്കോലും പൊലീസ് കണ്ടെത്തി.
News18
News18
advertisement

ചുള്ളാളം എസ് എൻ ന​ഗറിലുള്ള ലത്തീഫിന്റെ വീട്ടിൽ 20 മിനിറ്റോളമാണ് തെളിവെടുപ്പ് നടത്തിയത്. ആദ്യം സോഫയിലിരുന്ന ലത്തീഫിനെയാണ്

അഫാൻ കൊലപ്പെടുത്തിയത്. ആക്രമിക്കുന്നതിനിടയിൽ ലത്തീഫിന്റെ ഫോണിലേക്ക് കോൾ വന്നു. ഇതോടെ തുടർച്ചയായി ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഭർത്താവിനെ കൊലപ്പെടുത്തുന്നതുകണ്ട് ഭാര്യ സാജിത അടുക്കളയിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ച സാജിത ബീവിയെ ആദ്യം അടിച്ചത് അവരുടെ കൈക്കായിരുന്നു. പിന്നാലെ പുറകെയെത്തി കൈയില്‍ കൊണ്ടുവന്നിരുന്ന ചുറ്റിക ഉപയോഗിച്ച് തലയില്‍ തുടര്‍ച്ചയായി അടിച്ചു.

advertisement

ഇരുവരെയും കൊലപ്പെടുത്തിയ ശേഷം ലത്തീഫിന്റെ മൃതദേഹത്തിനു സമീപത്തിരുന്ന് സിഗരറ്റ് വലിച്ചതിനു ശേഷമാണ് അഫാൻ വീട്ടിൽ നിന്നും പുറത്തേക്ക് പോയത്. വീട്ടിന്റെ താക്കോലും മൊബൈൽ ഫോണും വീട്ടില്‍ നിന്ന് 200 മീറ്റര്‍ മാറി ഒരിടത്ത് ഉപേക്ഷിച്ചിരുന്നു. തെളിവെടുപ്പിനിടെ പൊലീസ് ഇതൊക്കെയും കണ്ടെത്തിയിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഫെബ്രുവരി 24-നായിരുന്നു നാടിനെ ഞെട്ടിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ സാജിത, സഹോദരന്‍ അഫ്സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
'ലത്തീഫിന്റെയും ഭാര്യയുടെയും തലയിൽ തുടർച്ചയായി ചുറ്റികക്കൊണ്ട് അടിച്ചു, മൃതദേഹത്തിനടുത്തിരുന്ന് സി​ഗരറ്റ് വലിച്ചു'; അഫാന്റെ മൊഴി
Open in App
Home
Video
Impact Shorts
Web Stories